ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം പടയപ്പ തലയാര്‍ മേഖലയില്‍ വീണ്ടും എത്തി; ഓട്ടോറിക്ഷ തകര്‍ത്തു

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം പടയപ്പ എന്ന കാട്ടാന മറയൂരിന് സമീപം തലയാര്‍ മേഖലയില്‍ വീണ്ടും എത്തി. തലയാറില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ കയറിയിറങ്ങി രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു. ഇതോടെ തലയാറിലെ തോട്ടം തൊഴിലാളികള്‍ക്ക് രാത്രി മുഴുവനും ഉറക്കമില്ലാതെ ആയിരിക്കുകയാണ്. മൂന്നാര്‍, മാട്ടുപ്പെട്ടി മേഖലയിലാണ് പടയപ്പയെ കൂടുതലും കണ്ടുവന്നിരുന്നത്. ഇതിനിടയിലാണ് പടയപ്പ വീണ്ടും തലയാര്‍ തോട്ടം മേഖലയിലെത്തുകയും മണിക്കൂറുകളോളം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍  ഇറങ്ങി നടക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തിരിക്കുന്നത്….

Read More

ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

ഇടുക്കി മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. മറയൂർ പള്ളനാട് സ്വദേശി ഗോമതിക്കാണ് പരിക്കേറ്റത്. രാവിലെ കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ ഗോമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരള -തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തമിഴ്നാട് വനപാലകർക്ക് പരിക്കേറ്റിരുന്നു. മംഗള ദേവിക്ക് സമീപം തമിഴ്നാട് വനമേഖലയിൽ വച്ചായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. വനംവകുപ്പ് വാച്ചർ സുമൻ, ഫോറസ്റ്റർ ഭൂപതി എന്നിവർക്കാണ് പരിക്ക്.

Read More

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനെ എതിര്‍ത്ത ഹൈക്കോടതി നിലപാടിന് പിന്നാലെ ഇടുക്കി സിങ്കുകണ്ടത്ത് നാട്ടുകാരുടെ പ്രതിഷേധം. അരിക്കൊമ്പനെ പിടികൂടണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കൂടാതെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More