മാരായമുട്ടം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്; രേഖകൾ പുറത്ത്

കോണ്‍ഗ്രസ് ഭരിക്കുന്ന മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പെന്ന് രേഖകൾ. ഭരണസമിതി 33.4 കോടി രൂപ വെട്ടിച്ചതിന്‍റെ തെളിവുകളാണ് പുറത്ത് വന്നത്. രണ്ട് വര്‍ഷത്തിനിടെയാണ് ഇത്രയും വലിയ തുക ഭരണ സമിതി വെട്ടിച്ചത്. ക‍ഴിഞ്ഞ 9 വര്‍ഷത്തില്‍ 66.52 കോടി രൂപ തട്ടിയതിന്‍റെ രേഖകളും പുറത്തുവന്നിരിക്കുകയാണ്.ഭരണസമിതി അംഗങ്ങളുടെ പേരില്‍ ബിനാമി വായ്പകള്‍ എടുത്തു. ബന്ധുക്കളുടെ പേരില്‍ മാത്രം 12.19 കോടി രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. നബാര്‍ഡ് വായ്പയുടെ മറവിലും പണം തട്ടിച്ചതായും രേഖയില്‍ പറയുന്നു….

Read More