
“ചക്രവാളത്തിൽ അസ്തമിച്ച് പോകുന്ന സൂര്യൻ അല്ല മാർ ജോർജ് ആലഞ്ചേരി”; പിന്തുണയുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണയുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ചക്രവാളത്തിൽ അസ്തമിച്ചു പോകുന്ന സൂര്യൻ അല്ല കർദിനാൾ ആലഞ്ചേരിയെന്ന് പറഞ്ഞ മാർ റാഫേൽ തട്ടിൽ അദ്ദേഹം തെറ്റ് ചെയ്തെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി. ആലഞ്ചേരി ഏറെ യാതനകളിലൂടെ കടന്നു പോയി എന്നും ഇത് അദ്ദേഹം തെറ്റ് ചെയ്തത് കൊണ്ടാണെന്ന് കരുതുന്നില്ലെന്നും മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി ഇന്ന് ചുമതലയേറ്റ…