
ഗൂഗിൾ മാപ്പ് നോക്കി ഗോവയ്ക്ക്; എത്തിയത് കൊടുങ്കാടിന് നടുവിൽ
ഗൂഗിൾ മാപ്പ് നോക്കി ഗോവയിലേയ്ക്ക് പോയ കുടുംബം കാടിനുള്ളിൽ കുടുങ്ങി. ബീഹാറിൽ നിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് കാടിനുള്ളിൽ അകപ്പെട്ടത്. കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയിൽ ഒരു രാത്രി മുഴുവൻ കുടുംബത്തിന് കാറിനുള്ളിൽ കഴിയേണ്ടി വന്നു. ഗൂഗിൾ മാപ്പ് ഷിരോലിക്കും ഹെമ്മദാഗയ്ക്കും സമീപമുള്ള വനത്തിലൂടെ ഒരു ചെറിയ വഴിയിലേയ്ക്ക് കുടുംബത്തെ നയിക്കുകയായിരുന്നു. അപകടസാധ്യതകളെക്കുറിച്ച് അറിയാതെ കുടുംബം എട്ട് കിലോ മീറ്ററോളം ഉള്ളിലേയ്ക്ക് പോയി. ദുർഘടമായ ഭൂപ്രദേശത്തിലൂടെയുള്ള യാത്രയ്ക്കിടെ മൊബൈൽ നെറ്റ്‌വർക്ക് കവറേജും നഷ്ടമായതോടെ കുടുംബം…