
നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി; കോഴിക്കോട് കളക്ടറേറ്റിൽ കത്ത് ലഭിച്ചു
കോഴിക്കോട് ജില്ലയില്‍ നടക്കുന്ന നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കലക്ട്രേറ്റിലാണ് ഭീഷണി കത്ത് ലഭിച്ചത്. സർക്കാറിനെ പാഠം പഠിപ്പിക്കുമെന്നാണ് കത്തിൽ പറയുന്നത്. മാവോയിസ്റ്റ് റെഡ് ഫ്ളാഗ് എന്ന പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവകേരള സദസ് നടക്കുന്ന വേദിയില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. വയനാട്ടിൽ നേരത്തെ ഇറങ്ങിയ ഭീഷണി കത്തിൽ നിന്നും കയ്യക്ഷരം വ്യത്യാസമുണ്ടെന്ന് പൊലീസ് പറയുന്നു. കോഴിക്കോട് ജില്ലാ നവകേരള സദസ് ഇന്ന് മുതലാണ് തുടങ്ങുന്നത്. ജില്ലയിലെ…