
അന്ന് മേക്കപ്പ് ചെയ്തപ്പോൾ ദിലീപേട്ടനെ തിരിച്ചറിഞ്ഞില്ല; മലയാളത്തിലെ ഒരു നടൻ പ്രപ്പോസ് ചെയ്തിട്ടുണ്ട്; മന്യ
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. 2006 മുതൽ ന്യൂയോർക്കിലായിരുന്നു താനെന്ന് മന്യ പറയുന്നു. വളരെ അപ്രതീക്ഷിതമായാണ് താൻ സിനിമയിൽ എത്തിയത്. പിതാവ് കാർഡിയോളജിസ്റ്റായിരുന്നു. തന്റെ പതിമൂന്നാം വയസിൽ പിതാവ് മരിച്ചു. പിന്നെ കുടുംബത്തിനുവേണ്ടിയാണ് സിനിമയിലെത്തിയത്. ആദ്യം മോഡലിംഗ് ആയിരുന്നു. അഞ്ച് മുതൽ പത്ത് വർഷം മാത്രമാണ് നായികയായി അഭിനയിക്കാനാകുക. വിവാഹ ശേഷം അല്ലെങ്കിൽ കുട്ടികളായാൽ ജോക്കർ പോലൊരു…