ബ്രസീലിൽ പ്രളയക്കെടുതി രൂക്ഷം ; മരണം 75 ആയി , നിരവധി പേരെ മാറ്റി താമസിപ്പിച്ചു

അപ്രതീക്ഷിത മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയത്തിൽ ബ്രസീലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആയി. ബ്രസീലിലെ തെക്കൻ മേഖലയായ റിയോ ഗ്രാൻഡേ ദോ സൂളിലാണ് പ്രളയക്കെടുതി രൂക്ഷമായത്. നൂറിലേറെപ്പേരെയാണ് ഇവിടെ കാണാതായിട്ടുള്ളതെന്നാണ് അധികൃതർ വിശദമാക്കുന്നത്. 80,000 പേരെയാണ് വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുള്ളത്. സംസ്ഥാനത്തെ ആകെ അപ്രതീക്ഷിത പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. ഉറുഗ്വ, അർജന്റീന അതിർത്തിയിലാണ് ഈ പ്രദേശം. ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവ ഞായറാഴ്ച പ്രളയ ബാധിത മേഖലയിൽ സന്ദർശനം നടത്തി. ക്യാബിനറ്റ് മെമ്പർമാർക്കൊപ്പമായിരുന്നു ഈ സന്ദർശനം….

Read More