അമേരിക്കയില്‍ വെടിവയ്പ്പിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടു: നിരവധി പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ക്യംപസിലുണ്ടായിരുന്നവരെയും സ്ഥലത്തുനിന്ന് ഉടനെ മാറ്റി. നിലവില്‍ ക്യാംപസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ക്യാംപസിലുണ്ടായ വെടിവയപ്പിനെതുടര്‍ന്ന് പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Read More

സാഹിത്യ അക്കാദമി അവാർഡിന് പരിഗണിച്ചപ്പോൾ പേരുവെട്ടിയത് ഒരു മഹാകവി: തുറന്ന് പറഞ്ഞ് ശ്രീകുമാരൻ തമ്പി

വയലാർ അവാർഡിനു തിരഞ്ഞെടുത്തതിനു പിന്നാലെ, തനിക്കു പലതവണ പുരസ്കാരങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന് തുറന്നടിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സാഹിത്യ അക്കാദമി അവാർഡിനു പരിഗണിച്ചപ്പോൾ പേരുവെട്ടിയത് ഒരു മഹാകവിയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ പാട്ടുകളും കവിതകളും വിലയിരുത്തുന്നത് ജനങ്ങളാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. 47–ാം വയലാർ സാഹിത്യ പുരസ്കാരം ലഭിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വൈകിയാണെങ്കിലും വയലാർ അവാർഡ് ലഭിച്ചതിൽ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു. ‘യഥാർഥ പ്രതിഭയെ ആർക്കും തോൽപിക്കാൻ പറ്റില്ല. ജനങ്ങൾ അവരോടൊപ്പം ഉണ്ടാകും. എന്റെ…

Read More

ലോൺ ആപ്പ്: എളുപ്പത്തിൽ പണം ലഭിക്കും പക്ഷെ പണി പിന്നാലെ

നിയമകുരുക്കില്ലാതെ എളുപ്പത്തിൽ പണം ലഭിക്കാൻ വേണ്ടിയാണ് മലയാളികളടക്കം ഓൺ ലൈൻ ആപ്പുകളെ തേടി പോകുന്നത്. ആധാർ കാർഡും പാൻ കാർഡും മാത്രം രേഖയായി നൽകിയാൽ അയ്യായിരം രൂപ മുതൽ അമ്പതിനായിരം വരെ വായ്പ ലഭിക്കും. ഓരോ ആപ്പുകളും ലോൺ നൽകുന്നതിനും തിരിച്ചടവിനും വ്യത്യസ്ഥ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. അനധികൃതമായി വായ്പ നൽകുനതിന് നിയമവിരുദ്ധമായി നാലായരത്തിലധികം ഓൺലൈൻ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ദിവസേന നാൽപ്പതിലധികം കേസുകൾ വായ്പ തട്ടിപ്പ് സംബന്ധിച്ച് രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളായും…

Read More