
‘വോക്കൽ ഫോർ ലോക്കലിന് ഇതിനേക്കാൾ മികച്ച ഉദാഹണമുണ്ടോ?’; കാർത്തുമ്പി കുടയെ ‘മൻ കി ബാത്തിൽ’ പ്രശംസിച്ച് പ്രധാനമന്ത്രി
അട്ടപ്പാടിയിലെ ആദിവാസികൾ നിർമിക്കുന്ന കാർത്തുമ്പി കുടയെക്കുറിച്ച് ‘മൻ കി ബാത്തിൽ’ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദിവാസി സഹോദരിമാർ നിർമിക്കുന്ന ഈ കുടകൾക്ക് ആവശ്യക്കാർ ഏറുന്നു എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പട്ടികവർഗ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 2015 ലാണ് ആദിവാസി ഊരുകളിലെ സ്ത്രീകൾക്കിടയിൽ കുട നിർമാണ പരിശീലനം ആരംഭിച്ചത്. അട്ടപ്പാടിയിലെ പട്ടിണിക്ക് അറുതി വരുത്താനായിരുന്നു പരിശീലനം. ‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ എത്തിക്കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് നമ്മളെല്ലാവരും വീട്ടിൽ കുട അന്വേഷിക്കാൻ ആരംഭിച്ചിട്ടുണ്ടാകും. ഇന്നത്തെ മൻ കി ബാത്തിൽ…