മനു തോമസിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്; രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് വിവരം

പി ജയരാജനും മകനുമെതിരെ ആരോപണം ഉന്നയിച്ച സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്. മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിർദേശം നൽകി. രഹസ്യാന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. മനു തോമസിന് ഫേസ്ബുക്കിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. പി ജയരാജൻറെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷൻ സംഘങ്ങൾക്ക് വേണ്ടിയാണെന്ന് മനുതോമസ് പറഞ്ഞിരുന്നു. പി ജയരാജൻറെ മകൻ സ്വർണം…

Read More

‘സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി ഭീഷണി’; പി ജയരാജൻറെ മകൻ സ്വർണം പൊട്ടിക്കലിന്റെ കോർഡിനേറ്റെറെന്ന് മനു തോമസ്

സിപിഎം നേതാവ് പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി പാർട്ടി മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി ഭീഷണിയുമായി ക്വട്ടേഷൻ – സ്വർണ്ണം പൊട്ടിക്കൽ മാഫിയ സംഘത്തിന്റെ തലവന്മാർ വന്നെന്നും അതിൽ ആശ്ചര്യപ്പെടുന്നില്ലെന്നും മനു തോമസ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മനു തോമസ് രംഗത്തെത്തിയത്. കൊല്ലാനാവും, പക്ഷെ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ലെന്നും അതുകൊണ്ട് വ്യാജസൈന്യങ്ങളെ തെല്ലും ഭയവുമില്ലെന്നും മനു തോമസ് ഫേസ്ബുക്കിൽ കുറിച്ചു. പി ജയരാജിന്റെ മകൻ സ്വർണം പൊട്ടിക്കലിന്റെ കോർഡിനേറ്ററെന്നും…

Read More

‘പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ല, കൂടെയുള്ളവർക്ക് സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല’; മനു തോമസിനെതിരെ ആകാശ് തില്ലങ്കേരി

സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിന് ഫേസ്ബുക്ക് വഴി ഭീഷണി. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയാണ് മനു തോമസിനെതിരെ രംഗത്ത് വന്നത്. പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കിൽ എഴുതിയത്. ഇന്നലെ പി ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മനു തോമസ് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ കുറിപ്പ്. ക്വട്ടഷൻ സംഘങ്ങളും പാർട്ടി നേതാക്കളും തമ്മിലുള്ള ബന്ധമെന്ന…

Read More

15 മാസമായി യാതൊരു രാഷ്ട്രീയപ്രവർത്തനവും നടത്താത്തയാൾ; മനു തോമസിൻ്റെ ആരോപണം തന്നെ താറടിച്ച് കാണിക്കാൻ; നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജൻ

സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ വിമര്‍ശനവുമായി പി ജയരാജൻ. മനു തോമസ് പതിനഞ്ച് മാസമായി യാതൊരു രാഷ്ട്രീയപ്രവർത്തനവും നടത്താത്തയാളാണെന്നും ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ആരെ കബളിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വെച്ച് തെറ്റായ ആരോപണങ്ങളുന്നയിച്ചാൽ കൂട്ടുനിൽക്കാനാവില്ല. ഒരു പത്രത്തിൽ നടത്തിയ പരാമർശത്തിലൂടെ തന്നെയും താറടിച്ച് കാണിക്കാൻ മനു തോമസ് ശ്രമിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.ജയരാജൻ ഫേസ്ബുക്കിൽ പറഞ്ഞു. മനു തോമസിൻ്റെ ആരോപണങ്ങൾ വാര്‍ത്തയാക്കിയ മാധ്യമങ്ങൾക്കെതിരെയും അദ്ദേഹം…

Read More

‘ക്വട്ടേഷൻ സംഘവുമായി ചേർന്ന് എം ഷാജർ ഗൂഢാലോചന നടത്തി’; മനു തോമസ് നൽകിയ കത്ത് പുറത്ത്

കണ്ണൂരിലെ മുൻ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത്. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിന്റെ പേരെടുത്ത് പറഞ്ഞാണ് മനു തോമസിന്റെ പരാതി. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് എം ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മനു തോമസിന്റെ പരാതിയിൽ പറയുന്നത്. തെളിവായി ശബ്ദരേഖയും ജില്ലാ കമ്മിറ്റിക്ക് ലഭിച്ചതായി മനു തോമസ് പരാതിയിൽ പറയുന്നുണ്ട്. ശബ്ദരേഖ വന്നത് ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പിലാണ്. പരാതി അന്വേഷിക്കാൻ ഒരു വർഷത്തോളം…

Read More