
‘മകളെ ഷൂട്ടറാക്കിയതിൽ പശ്ചാത്തപിക്കുന്നു, ക്രിക്കറ്റ് താരമാക്കിയാല്‍ മതിയായിരുന്നു, എല്ലാ പുരസ്‌കാരങ്ങളും വഴിയേ വന്നേനെ’; മനു ഭാക്കറിന്റെ പിതാവ്
ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറിനെ ഖേൽ രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി മനു ഭാക്കറിന്റെ പിതാവ് രാം കിഷന്‍. ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മനുവിനെ ഖേല്‍ രത്‌നക്ക് പരിഗണിക്കുന്നില്ലെങ്കില്‍ പുരസ്‌കാര കമ്മിറ്റിയില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നില്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. അല്ലെങ്കില്‍ ചിലരുടെ ഉത്തരവ് പിന്തുടരുകയാണ്. പുരസ്‌കാരത്തിന് താന്‍ അര്‍ഹയാണെന്നും എന്നാല്‍ രാജ്യം തീരുമാനിക്കട്ടേയെന്നുമാണ് മനു ഭാക്കറിന്റെ നിലപാടെന്നും പിതാവ് പറഞ്ഞു. ടെലികോം ഏഷ്യ സ്‌പോര്‍ട്ടിനോടാണ് രാം കിഷന്‍ പ്രതികരിച്ചത്. എനിക്ക്…