നീരജ് ചോപ്രയെക്കുറിച്ച് ചോദിച്ചു, സ്വീകരണ പരിപാടിയിൽനിന്ന് മനു ഭാകർ ഇറങ്ങിപ്പോയി

ജാവലിൻ ത്രോ താരം നീരജ് ചോപ്രയെക്കുറിച്ച് ചോദ്യമുയർന്നതിനെത്തുടർന്ന് ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാകർ സ്വീകരണ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി. ചെന്നൈയിലെ ഒരു സ്കൂളിൽ നടന്ന പരിപാടിക്കിടെ നീരജ് ചോപ്രയെക്കുറിച്ച് ഒരു പ്രാദേശിക മാധ്യമത്തിലെ റിപ്പോർട്ടർ മനു ഭാകറിന്റെ അമ്മയോട് ചോദിക്കുകയായിരുന്നു. പാരിസ് ഒളിംപിക്സ് ഷൂട്ടിങ്ങിൽ രണ്ടു വെങ്കല മെഡ‍ലുകൾ നേടിയ മനുവിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണങ്ങൾ ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിലാണു കുറച്ചു ദിവസങ്ങളായി താരമുള്ളത്. മനു ഭാകറും അമ്മയും നീരജ് ചോപ്രയുമായി സംസാരിച്ചുനിൽക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു….

Read More