മാനനഷ്ട ഹർജി; മൻസൂർ അലിഖാനെതിരെ വിധിച്ച പിഴ ഹൈക്കോടതി ഒഴിവാക്കി

നടിമാരായ തൃഷ, ഖുശ്ബു, നടൻ ചിരംഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ട ഹർജി സമർപ്പിച്ചതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് മൻസൂർ അലിഖാനെതിരെ വിധിച്ച പിഴ ഡിവിഷൻ ബെഞ്ച് ഒഴിവാക്കി. ജനശ്രദ്ധ നേടാനാണ് മൻസൂർ അലിഖാൻ കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് പിഴ ഒഴിവാക്കുകയായിരുന്നു. എന്നാൽ, മാനനഷ്ട നടപടി തുടരണമെന്ന മൻസൂർ അലിഖാന്റെ ആവശ്യം തള്ളി. നടിമാരെ ബന്ധപ്പെടുത്തി നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ…

Read More

നടി തൃഷയ്ക്ക് എതിരായ മാനനഷ്ടക്കേസ് ; നടൻ മൻസൂർ അലി ഖാന് കോടതിയുടെ രൂക്ഷ വിമർശനം

നടി തൃഷക്കെതിരായ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലി ഖാനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. കേസ് കൊടുക്കേണ്ടത് തൃഷയെന്ന് പറഞ്ഞ കോടതി പൊതുവിടത്തിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ പഠിക്കണമെന്നും വിമർശിച്ചു. കേസ് ഈ മാസം 22ലേക്ക് മാറ്റിവെച്ചതായും കോടതി അറിയിച്ചു. എക്സ് ’പ്ലാറ്റഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷക്കെതിരെ മൻസൂർ അലി ഖാൻ പരാതി നൽകിയത്. ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും ചെന്നൈ കോടതിയിൽ മൻസൂർ കേസ് നൽകിയിരുന്നു. ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ടുള്ള…

Read More

തൃഷയ്ക്കും മറ്റു താരങ്ങൾക്കുമെതിരെ നടൻ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചു

നടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി കേസിൽ കുടുങ്ങിയ നടൻ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചു. തൃഷയെ കൂടാതെ നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്. മൂവരും തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നടൻ ആവശ്യപ്പെട്ടു. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ…

Read More

തൃഷ, ഖുഷ്ബു എന്നിവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും; മൻസൂർ അലി ഖാൻ

നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയതിന് കേസിൽ കുടുങ്ങിയ നടൻ മൻസൂർ അലി ഖാൻ വീണ്ടും പ്രകോപനവുമായി രംഗത്ത്. തൃഷ, ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നു മൻസൂർ അലി ഖാൻ പറഞ്ഞു. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നുമാണ് ആരോപണം. കഴിഞ്ഞ ദിവസം വിഷയത്തിൽ മൻസൂർ അലി ഖാൻ മാപ്പു പറഞ്ഞിരുന്നു. തന്റെ അഭിഭാഷകൻ ഇന്നു കേസ് ഫയൽ ചെയ്യുമെന്നും നടൻ അറിയിച്ചിട്ടുണ്ട്.  അടുത്തിടെ പുറത്തിറങ്ങിയ…

Read More

‘തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു’; മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ

സ്ത്രീ വിരുദ്ധ പരാമർശത്തിൽ തൃഷയോട് മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. ചെന്നൈ സിറ്റി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വാർത്താ കുറിപ്പിലൂടെ നടൻ മാപ്പ് പറഞ്ഞത്. ‘എന്റെ സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. ഇതിൽ ഞാൻ പരസ്യമായി മാപ്പ് പറയുന്നു.’ എന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്. ഡി.ജി.പി ശങ്കർ ജിവാളിന്റെ ഉത്തരവിനെ തുടർന്നാണ് മൻസൂർ അലി ഖാനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354എ (ലൈംഗിക പീഡനം), 509 (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള…

Read More

തൃഷ കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി നടൻ മൻസൂർ അലി ഖാൻ

നടി തൃഷയുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിന്മേൽ കേസെടുത്തതിന് പിന്നാലെ മുൻ‌കൂർ ജാമ്യാപേക്ഷയുമായി നടൻ മൻസൂർ അലി ഖാൻ. ചെന്നൈ പ്രിൻസിപ്പൽ കോടതിയിൽ ഹർജി നൽകി. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയിരുന്നു. പിന്നാലെയാണ് മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.  സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾചുമത്തിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെ രാവിലെ ചെന്നൈയിൽ വാർത്താസമ്മേളനം നടത്തിയ മൻസൂർ, പരാമർശത്തിൽ…

Read More

തൃഷയ്‌ക്കെതിരായ മോശം പരാമര്‍ശത്തിൽ മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധായ കേസെടുത്ത് വനിതാ കമ്മീഷന്‍

നടി തൃഷയ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധായ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. ‘സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന നടപടി’ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കനാണ് വനിതാ കമ്മീഷന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയത്.  മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ തമിഴ് താര സംഘടനയായ നടികര്‍ സംഘവും രംഗത്തെത്തി. പരാമര്‍ശത്തില്‍ മന്‍സൂര്‍ അപലപിക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരുപാധികവും ആത്മാര്‍ത്ഥവുമായ മാപ്പ് പറയണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശം തങ്ങളെ ഞെട്ടിച്ചെന്നും നടന്റെ അംഗത്വം…

Read More

തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാൻ സാധിച്ചില്ലെന്ന് മൻസൂർ അലി ഖാൻ; പ്രതികരിച്ച് നടി

ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടൻ മൻസൂർ അലിഖാൻ തനിക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് നടി തൃഷ. വെറുപ്പുളവാക്കുന്ന രീതിയിൽ മൻസൂർ സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാമർശത്തെ ശക്തമായി അപലപിക്കുകയാണെന്നും നടി എക്‌സിൽ കുറിച്ചു. വളരെ മോശം സ്വഭാവമുള്ള ഒരാളുടെ പ്രസ്താവനയാണിത്. മൻസൂറിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തെപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തത് ആശ്വാസകരമാണെന്നും ഇനിയൊരിക്കലും അദ്ദേഹത്തെപ്പോലൊരാളുമായി സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും നടി വ്യക്തമാക്കി. ലിയോ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാന്റെ അപകീർത്തികരമായ…

Read More

എങ്ങനെ സെന്‍സര്‍ കിട്ടി; തമന്നയുടെ ‘കാവലയ്യ’ സ്റ്റെപ്പ് വൃത്തികേട്: മന്‍സൂര്‍ അലി ഖാന്‍

വില്ലന്‍ റോളുകളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു മന്‍സൂര്‍ അലി ഖാന്‍. ക്യാപ്റ്റന്‍ പ്രഭാകരന്‍ അടക്കം ഇദ്ദേഹം തകര്‍ത്ത് അഭിനയിച്ച വില്ലന്‍ വേഷങ്ങള്‍ അനവധിയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി സിനിമയില്‍ ആദ്യം ഹീറോയായി ആലോചിച്ചത് മന്‍സൂര്‍ അലി ഖാനെയാണ് എന്നത് ലോകേഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ മന്‍സൂര്‍ അലി ഖാന്‍റെ തിരിച്ചുവരവും ലോകേഷ് ചിത്രത്തിലൂടെയാണ്. വന്‍ വിജയത്തിലേക്ക് കുതിക്കുന്ന ലിയോയില്‍ ഒരു പ്രധാന വേഷത്തില്‍ മന്‍സൂര്‍ അലി ഖാന്‍ എത്തുന്നുണ്ട്. പലപ്പോഴും അതിരുവിട്ട പ്രതികരണത്തില്‍ വിവാദത്തിലാകുന്ന…

Read More