കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; പൂജ ഖേദ്കറിന്റെ അമ്മ അറസ്റ്റിൽ

വിവാദങ്ങളിൽ ഉൾപ്പെട്ട ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്കറിനെ അറസ്റ്റ് ചെയ്തു. കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പുണെ പോലീസ് മനോരമയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് റായ്ഗഢിലെ ലോഡ്ജിൽനിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. പോലീസ് കേസെടുത്തതിന് പിന്നാലെ മനോരമ ഖേദ്കർ റായ്ഗഢിൽ ഒളിവിൽകഴിഞ്ഞുവരികയായിരുന്നു. അനധികൃതമായി തോക്ക് കൈവശംവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് മനോരമയ്ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. പൂജ ഖേദ്കറിനെതിരായ ആരോപണങ്ങൾ ശക്തമായതിനിടെയാണ് മനോരമ കർഷകർക്ക് നേരേ തോക്ക് ചൂണ്ടുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഒരുവർഷം മുൻപ്…

Read More