
സിനിമയിലേക്ക് മകളെ ഞാൻ ഫോഴ്‌സ് ചെയ്ത് ഇറക്കില്ല, ഈ അടുത്താണ് ആ താൽപര്യം വന്നത്; മനോജ് കെ ജയൻ
വ്യത്യസ്തമായ ഏത് കഥപാത്രവും അനായാസം കൈകാര്യം ചെയ്യുന്ന അഭിനേതാവാണ് മനോജ് കെ ജയൻ. വിവാഹബന്ധം വേർപ്പെടുത്തിയശേഷം മനോജും ഉർവശിയും രണ്ട് വഴിക്ക് പിരിഞ്ഞപ്പോൾ മകളുടെ സംരക്ഷണാവകാശം മനോജ് കെ ജയൻ ചോദിച്ച് വാങ്ങുകയായിരുന്നു. അന്ന് അത് വലിയ വാർത്താപ്രാധാന്യവും നേടിയിരുന്നു. എന്നാൽ ഇപ്പോൾ അമ്മയുടേയും അച്ഛന്റേയും സ്‌നേഹം കുഞ്ഞാറ്റയ്ക്ക് ലഭിക്കുന്നുണ്ട്. ഇടയ്‌ക്കൊക്കെ അമ്മ ഉർവശിക്കൊപ്പം യാത്ര ചെയ്യാനും താമസിക്കാനുമായി കുഞ്ഞാറ്റ ചെന്നൈയിലേക്ക് പോകും. അല്ലാത്ത സമയങ്ങളിൽ എല്ലാം അച്ഛനൊപ്പം കേരളത്തിലുണ്ടാകും തേജാലക്ഷ്മി. 2000ത്തിൽ ആയിരുന്നു മനോജ് കെ…