
ആവശ്യം അംഗീകരിച്ച് സർക്കാർ, സംവരണ ഓർഡിനൻസിന്റെ കരട് പുറത്തുവിട്ടു; മറാഠാ സമരം അവസാനിപ്പിച്ചു
മഹാരാഷ്ട്ര സർക്കാർ സംവരണ ഓർഡിനൻസിന്റെ കരട് പുറത്തുവിട്ടതിനു പിന്നാലെ ഏറെനാളായി തുടരുന്ന മറാഠ സമരം അവസാനിച്ചു. നവി മുംബൈയിൽ പ്രക്ഷോഭകർ ആഹ്ലാദപ്രകടനം നടത്തി. കരട് പുറത്തുവിട്ടതിനാൽ സമരം അവസാനിപ്പിക്കുന്നതായി മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പറഞ്ഞു. മറാഠാക്കാർക്ക് സംവരണത്തിനായി പുതിയ നിയമം കൊണ്ടുവരികയാണ് സർക്കാർ. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മനോജ് ജരാങ്കെ പാട്ടീലിനുൾപ്പെടെ നൽകിയിരുന്നു. സംവരണം വേണമെന്നത് മറാഠാ സമുദായത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്. സംവരണം നൽകുന്നതിന് സർക്കാരുകൾ മുൻപും നടപടി സ്വീകരിച്ചെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല….