
കണ്ടുമനസ്സിലാക്കണം; തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തിന് കാരണം ഇവയാണ്; മനോജ് വാജ്‌പേയി
ബോളിവുഡ് സിനിമകള്‍ തിയേറ്ററില്‍ കാര്യമായ വിജയം നേടാത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വലിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായി വരുന്ന ചിത്രങ്ങളെല്ലാം തിയേറ്ററില്‍ പ്രേക്ഷകരെ എത്തിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. അതേ സമയം മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകള്‍ ഇന്ന് സംസ്ഥാനങ്ങള്‍ കടന്ന് മികച്ച പ്രതികരണം നേടുകയാണ്. തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്ന് മറ്റ് ഇന്‍ഡസ്ട്രികള്‍ മനസ്സിലാക്കണമെന്ന് നടന്‍ മനോജ് ബാജ്‌പേയി പറഞ്ഞു. പ്രേക്ഷകരുടെ മനസ്സറിയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. ഒരു വിനോദമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ്…