ബിജെപി-ജെജെപി ഭിന്നത; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി-ജെജെപി സഖ്യ മന്ത്രിസഭ രാജിവച്ചു. ഗവർണർ ബന്ദാരു ദത്താരേയയെ നേരിട്ട് കണ്ട ഖട്ടർ രാജി സമർപ്പിക്കുകയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ബിജെപിയും ജെജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ അപ്രതീക്ഷിത രാജി. ദുഷ്യന്ത് ചൗട്ടാലയുമായുള്ള ബന്ധം മുറിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ ജെ.ജെ.പിയെ പിളർത്തി അഞ്ച് എംഎൽഎമാർ ബിജെപിക്കൊപ്പം ചേരുമെന്നാണ് സൂചന. പുതിയ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് തന്നെ നിശ്ചയിച്ച് പുതിയ സർക്കാർ അധികാരമേറ്റെടുത്തേക്കും….

Read More

ഹരിയാനയിൽ ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ മൂന്നാം ദിവസവും തുടർന്ന് ഭരണകൂടം

ഹരിയാനയിൽ ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ തുടർന്ന് ഭരണകൂടം. തുടർച്ചയായ മൂന്നാം ദിവസമാണ് പൊളിക്കൽ തുടരുന്നത്. രണ്ട് ഡസനോളം കടകളാണ് പൊളിച്ച് നീക്കിയിരിക്കുന്നത്. ഇതിൽ നിരവധി മെഡിക്കൽ സ്റ്റോറുകളും ഉൾപ്പെടുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കലാപമുണ്ടായ നൂഹിൽ നിന്നും 20 കിലോ മീറ്റർ അകലെയുള്ള തൗരുവിലാണ് ​ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സർക്കാർ ഭൂമിയിലെ കൈയേറ്റമെന്നാരോപിച്ച് വ്യാപകമായി കെട്ടിടങ്ങൾ പൊളിക്കുന്നത് തുടങ്ങിയത്. ഇന്ന് ഷഹീദ് ഹാസൻ ഖാൻ മേവാത്തി സർക്കാർ മെഡിക്കൽ കോളജിന് സമീപമാണ് പൊളിക്കൽ…

Read More

ഹരിയാനയിലെ സംഘർഷം; ‘സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണം’, എല്ലാവരേയും സംരക്ഷിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. എല്ലാവരെയും സംരക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ട നുഹിൽ വാർത്താസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം നുഹിൽ 700 പേരോളം വരുന്ന അക്രമകാരികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന് എഫ്ഐആർ. അവരെ ജീവനോടെ കത്തിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ആക്രമണം. പൊലീസ് സ്റ്റേഷന് നേരെ ഇവർ കല്ലുകൾ വലിച്ചെറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. കല്ലേറിനു ശേഷം ആൾക്കൂട്ടം പൊലീസുകാർക്ക് നേരെ…

Read More