നബീസ വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. കൊലപാതക കുറ്റം തെളിവ് നശിപ്പിക്കൽ ​ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.  മണ്ണാ൪ക്കാട് പട്ടികജാതി പട്ടികവകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും നിർണായകമായ കേസില്‍ 35 സാക്ഷികളെ…

Read More

പാലക്കാട് മണ്ണാർക്കാട് നബീസ കൊലക്കേസ് ; പ്രതികളുടെ ശിക്ഷാ വിധി 3 മണിക്ക് , കുട്ടിയുണ്ടെന്നും ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതി ഫസീല

മണ്ണാർക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന് 3 മണിക്ക്. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചു മകൻ ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിഭാ​ഗം വാദത്തിനിടെ പ്രതി ഫസീല കോടതിയിൽ പൊട്ടിക്കരഞ്ഞു. തനിക്ക് 12 വയസു മകനുള്ളതിനാൽ ശിക്ഷ ഒഴിവാക്കണമെന്നും ഒന്നാം പ്രതി ഫസീല കോടതിയോട് അപേക്ഷിച്ചു. ഫസീലയുടെ മുൻകാല കേസുകൾ കോടതി ആവർത്തിച്ചു പരാമർശിച്ചു. എന്നാൽ മുൻകാല കുറ്റകൃത്യങ്ങൾ പരിഗണിക്കരുതെന്നായിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം…

Read More

പാലക്കാട് മണ്ണാർക്കാട് നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ് ; പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന്

പാലക്കാട് മണ്ണാർക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഇന്ന്. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചു മകൻ ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിരുന്നു. മണ്ണാർക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ വിധിക്കുക. എട്ടു വർഷം നീണ്ട വിചാരണയ്ക്കു ശേഷം സാഹചര്യതെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അതിക്രൂര കൊലപാതകമെന്നാണ് കോടതിയുടെ കണ്ടെത്തൽ. കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭ൪ത്താവ് ബഷീ൪ എന്നിവർ കുറ്റക്കാരെന്നാണ്…

Read More

പാലക്കാട് മണ്ണാർക്കാട് കുളിക്കുന്നതിനിടെ മുങ്ങി മരിച്ച സഹോദരികളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു

പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളിക്കുന്നതിനിടെ മുങ്ങി മരിച്ച സഹോദരികളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. അപകടത്തിൽ മരിച്ച റമീഷ, റിൻഷി എന്നിവരുടെ മൃതദേഹങ്ങൾ കോട്ടോപ്പാടം ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. നഷീദയുടെ ഖബറടക്കം തച്ചനാട്ടുകര പാറമ്മൽ ജുമാമസ്ജിദിലാണ് നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരക്കാണ് അപകടം നടന്നത്. അപകടം നടന്നതിന് ശേഷം ഇവരെ പാലക്കാട് മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കുടുംബ വീട്ടിലേക്ക്…

Read More

കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു; സംഭവം പാലക്കാട് മണ്ണാർക്കാട്

കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്താണ് സഹോദരികൾ മുങ്ങി മരിച്ചത്. . റിൻഷി (18), നാഷിദ (26), റംഷീന (23) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. അതിഥി തൊഴിലാളികളാണ് ഇവരെ പുറത്തെത്തിച്ചത്. ഫയര്‍ഫോഴ്സ് വരുന്നതിന് മുന്‍പേ ഇവരെ അതിഥി തൊഴിലാളികൾ പുറത്തെത്തിച്ചിരുന്നു. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മൂന്ന് പേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

Read More

‘പുലിക്ക് ക്യാപ്ചർ മയോപ്പതി’; കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ഹൃദയാഘാതം മൂലം

പാലക്കാട് മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയുടെ മരണകാരണം ‘ക്യാപ്ച്ചർ മോയപ്പതി’എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്. രണ്ട് വയസ്സുള്ള ആൺപുലിയാണ് ചത്തത്. ആറ് മണിക്കൂറോളം കൂട്ടിലെ വലയിൽ കാൽ കുടുങ്ങി പുലി തൂങ്ങിക്കിടന്നു. ആ അവസ്ഥയിൽ ആന്തരിക അവയവങ്ങൾക്ക് രക്തസ്രാവമുണ്ടായി. തുടർന്നായിരുന്നു ഹൃദയസ്തംഭനം. നാലു വയസ്സുള്ള ആൺപുലിയാണ് ചത്തതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കുന്തിപ്പാടം പൂവത്താനി സ്വദേശി ഫിലിപ്പിന്റെ വീടിനോട്…

Read More

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീണ്‍ റാണ പിടിയിൽ

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതിനോടകം പരാതികൾ ലഭിച്ചിട്ടുണ്ട്. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. ‌നാ​ല് കൊ​ല്ലം കൊ​ണ്ട് നൂ​റു…

Read More