
മാന്നാർ കൊലപാതകക്കേസ്; പ്രതിഭാഗം അഭിഭാഷകൻ പിൻമാറി
മാന്നാർ കല കൊലപാതകക്കേസിൽ പ്രതിഭാഗം അഭിഭാഷകൻ സുരേഷ് മത്തായി വക്കാലത്ത് ഒഴിഞ്ഞതായി വിവരം. പാർട്ടി നിർദേശപ്രകാരമാണ് വക്കാലത്ത് ഒഴിഞ്ഞത്. ബുധനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് അഡ്വ സുരേഷ് മത്തായി. മാന്നാർ കല കൊലപാതകക്കേസിൽ ഒന്നാംപ്രതി അനിലിനെ ഇസ്രയേലിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം ഒന്നിച്ച് തെളിവെടുപ്പ് നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. അതിനാൽ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ഒന്നാം പ്രതിക്കായി ഇന്റർ പോൾ മുഖേന ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ്…