
മാന്നാർ കൊലപാതകം: പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം, സമയവും സന്ദർഭവും ചേരുന്നില്ല
മാന്നാർ കല കൊലപാതക കേസിലെ പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം. കൊലപാതകം നടന്ന സമയവും സന്ദർഭവും തമ്മിൽ ചേരുന്നതല്ല പ്രതികളുടെ മൊഴികൾ. കേസിൽ ഇനി നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടണമെങ്കിൽ, മുഖ്യപ്രതി അനിലിനെ അറസ്റ്റ് ചെയ്യണം. പ്രതികൾ മൂന്ന് പേര് കസ്റ്റഡിയിൽ ഉണ്ടെങ്കിലും കല കൊലപാതകത്തിലെ അന്വേഷണം കൂടുതൽ സങ്കീർണമാവുകയാണ്. ശാസ്ത്രീയ തെളിവുകളുടെ ആഭാവമുള്ള കേസ് എങ്ങനെ കോടതിയിൽ നിലനിൽക്കും എന്നതാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. അതുകൊണ്ട് തന്നെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം….