‘മൻ കീ ബാത്ത്’ മൂന്നു മാസത്തേയ്ക്ക് നിർത്തിവയ്ക്കുന്നതായി പ്രധാനമന്ത്രി മോദി

അടുത്ത മൂന്നു മാസത്തേക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ‘മൻ കീ ബാത്ത്’ നിർത്തിവയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി അവസാന വാരത്തിലെ ‘മൻ കീ ബാത്ത്’ പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 110–ാം എപ്പിസോഡാണ് ഇന്നു സംപ്രേക്ഷണം ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാതൃകാ പെരുമാറ്റച്ചട്ടം മാർച്ചിൽ നിലവിൽ വരാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ മര്യാദയുടെ പേരിലാണ് പരിപാടി നിർത്തിവയ്ക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അടുത്ത മാസമാദ്യം തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ നൽകുന്നത്. സർക്കാരിന്റെ നിഴലിൽനിന്നും…

Read More

‘മന്‍ കി ബാത്തില്‍ മണിപ്പുരിനെപ്പറ്റി മൗനം’; വിമര്‍ശനവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ കലാപഭൂമിയായ മണിപ്പുരിനെക്കുറിച്ച് ഒരക്ഷരംപോലും പറഞ്ഞില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്ത്. ദുരന്ത നിവാരണ രംഗത്തെ ഇന്ത്യയുടെ മികവ് എടുത്തുപറഞ്ഞ പ്രധാനമന്ത്രി മണിപ്പൂരിലെ വിഷയം പരാമര്‍ശിച്ചില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശനമുന്നയിച്ചു. ഒരു മന്‍ കി ബാത്ത് കൂടി പുറത്തിറങ്ങി. പക്ഷേ മണിപ്പുരിനെക്കുറിച്ച് അപ്പോഴും പ്രധാനമന്ത്രിയ്ക്ക് മൗനം മാത്രം. ദുരന്തനിവാരണത്തില്‍ ഇന്ത്യയുടെ മികവ് എടുത്തുകാട്ടി പ്രധാനമന്ത്രി സ്വയം പുകഴ്ത്തുന്നു. എന്നാല്‍ മണിപ്പുരിലെ മനുഷ്യനിര്‍മിതമായ ഒരര്‍ഥത്തില്‍…

Read More