രാഹുൽ മാങ്കൂട്ടത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും; എ.കെ ആന്റണി
കോൺഗ്രസിന്റെ പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന് പിന്തുണ നൽകി എ.കെ ആന്റണി. രാഹുൽ മാങ്കൂട്ടത്തിന് വലിയ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണ്. കേരളത്തിൽ ഹാട്രിക്ക് വിജയമായിരിക്കും കോൺഗ്രസിനുണ്ടാവുക പാലക്കാട് വോട്ടെണ്ണി കഴിയുമ്പോൾ ബിജെപിയുടെ വോട്ട് കുത്തനെ കുറയുമെന്നും എ.കെ ആന്റണി പറഞ്ഞു. എല്ലാവരും ഒറ്റകെട്ടായി നിൽക്കണം. പാലക്കാട് വിജയസാധ്യതയുള്ള സീറ്റാണ്. ഹൈക്കമാൻഡ് തീരുമാനമെടുത്താൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരും അനുഭാവികളും തീരുമാനം അംഗീകരിക്കണം.ഇലക്ഷൻ കാലത്ത് ഒരുപാട് പേർക്ക് ആഗ്രഹമുണ്ടാകും. താൻ ഒളിച്ചോടില്ല ഇവിടെ തന്നെയുണ്ടാകും. വോട്ടെണ്ണൽ കഴിയുമ്പോൾ താൻ പറഞ്ഞത്…