
കേരള ബോക്സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുമായി ആടുജീവിതം; മഞ്ഞുമ്മൽ ബോയ്സിനെ മറികടന്നു
ആടുജീവിതം കേരള ബോക്സ് ഓഫീസ് കളക്ഷനിൽ റെക്കോർഡിട്ട് പൃഥ്വിരാജിന്റെ ആടുജീവിതം. കേരള ബോക്‌സ് ഓഫീസിലെ ആകെ കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടന്നിരിക്കുകയാണ് ആടുജീവിതം. ആടുജീവിതം കേരളത്തിൽ നിന്ന് 72.50 കോടി രൂപയിലധികം നേടിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്‌സ് കേരളത്തിൽ 71.75 കോടി രൂപയാണ് നേടിയത്. ആടുജീവിതത്തിന് തൊട്ടുമുന്നിലുള്ള ബാഹുബലി രണ്ടിന്റെ കളക്ഷൻ കേരള ബോക്‌സ് ഓഫീസിൽ 72.60 രൂപയാണ്. കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള 2018ന്റെ കളക്ഷൻ കേരള ബോക്‌സ് ഓഫീസിൽ 89.20 കോടി രൂപയും രണ്ടാം സ്ഥാനത്തുള്ള പുലിമുരുകൻ…