മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണം, എഴുത്തുകാരൻ ജെയമോഹൻ: ‘മഞ്ഞുമ്മൽ ബോയ്‌സ്’ വിവാദത്തിൽ എഴുത്തുകാർക്കെതിരെയും വിമർശനം

ഇന്ത്യയിലെ മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണമെന്ന് പ്രമുഖ തമിഴ്- മലയാളം എഴുത്തുകാരനും, തിരക്കഥാകൃത്തും,നിരൂപകനുമായ ബി. ജെയമോഹൻ പറഞ്ഞു. അത്തരം പരിശ്രമങ്ങളിലൂടെ മാത്രമേ മിത്തുകളെ ആധുനീകരിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദിയായ എക്സ്പോ സെന്ററിലെ കോൺഫ്രൻസ് ഹാളിൽ ‘മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം- ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ പി കെ ബാലകൃഷ്ണൻ എഴുതിയതാണ്’ ഇനി ഞാൻ ഉറങ്ങട്ടെ’ എം ടി…

Read More

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കൾക്കെതിരേ ഇഡി അന്വേഷണം

മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരേ ഇഡി അന്വേഷണം. നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരെയും ചോദ്യം ചെയ്യും. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ…

Read More

‘കൺമണി അൻപോട്’ ഗാനം ഉപയോഗിച്ചത് തന്റെ അനുവാദം കൂടാതെ ; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് ഇളയരാജ

മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാതാക്കൾക്കെതിരെ പകര്‍പ്പവകാശ ലംഘന പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച ‘ഗുണ’ എന്ന ചിത്രത്തിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം തന്റെ അനുമതി തേടാതെ ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചത്. ടൈറ്റിൽ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസില്‍ പറയുന്നു. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍…

Read More

മുടക്കുമുതലോ ലാഭമോ നൽകിയില്ലെന്ന് പരാതി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. ചിത്രത്തിന്റെ നിർമാണത്തിന് 7 കോടി മുതൽ മുടക്കിയെന്നാണു സിറാജ് വലിയത്തറ ഹമീദ്…

Read More

ലൈസൻസ് ഇല്ല; ‘മഞ്ഞുമ്മൽ ബോയ്സ്’ ചായക്കട പൊലീസ് പൂട്ടിച്ചു

മഞ്ഞുമ്മൽ ബോയ്സ്’ എന്ന പേരിൽ തുടങ്ങിയ ചായക്കട പൊലീസ് പൂട്ടിച്ചു. മഞ്ഞുമ്മൽ മാടപ്പാ‌‌ട്ട് റോഡിൽ ബവ്റിജ് ഷോപ്പിനു സമീപം വല്ലാർപാടം കണ്ടെയ്നർ റോഡിനരികിലുളള ചായക്കടയാണ്  പൊലീസ് പൂട്ടിച്ചത്.  ചേരാനല്ലൂർ സ്വദേശികൾ തുടങ്ങിയ ചായക്കടയ്ക്ക് ആവശ്യമായ ലൈസൻസുകളുണ്ടായില്ല. സ്ഥാപനത്തിനു ലൈസൻസ് നൽകിയിട്ടില്ലെന്നു നഗരസഭയും പൊലീസിനെ അറിയിച്ചു. അനുമതിപത്രങ്ങൾ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നും പൊലീസ് പറഞ്ഞു. നടത്തിപ്പുകാരുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് നടപടിക്കു കാരണമായി. കേരളത്തില്‍ ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് തരംഗമാണല്ലോ, അങ്ങനെ ചായക്കടയ്ക്ക് ആ പേര് തന്നെ ഇടാന്‍ തീരുമാനിക്കുകയായിരുന്നു ചേരാനല്ലൂർ…

Read More

റെക്കോർഡ് സീൻ മാറ്റി; മലയാള സിനിമ ബോക്‌സ് ഓഫീസിൽ ഒന്നാമനായി ‘മഞ്ഞുമ്മൽ ബോയ്‌സ്’

മലയാള സിനിമ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ‘മഞ്ഞുമ്മൽ ബോയ്‌സ്’. ആഗോള തലത്തിൽ ചിത്രം 176 കോടി നേടി മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരിയ മലയാള സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മഞ്ഞുമ്മൽ ബോയ്‌സ്’. കഴിഞ്ഞ ഒരു വർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം ‘2018’ന്റെ റെക്കോർഡാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ തിരുത്തിയത്. ആഗോള ബോക്‌സ്ഓഫിസിൽ 175 കോടിയായിരുന്നു ‘2018’ന്റെ കളക്ഷൻ. 21 ദിവസം കൊണ്ടാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ മലയാളത്തിലെ…

Read More

മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ട് ഗുണ കേവിൽ ഇറങ്ങി; മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്​റ്റില്‍. മഞ്ഞുമ്മൽ ബോയ്സ് കണ്ട ആവേശത്തിൽ ​ഗുണാ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കളെയാണ് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്‌തത്‌. റാണിപേട്ട് സ്വദേശികളായ എസ്.വിജയ്, പി.ഭരത്, പി.രഞ്ജിത്ത്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ക്കും 24 വയസ്സാണ് പ്രായം. വിവരം ലഭിച്ചയുടന്‍ ഫോറസ്​റ്റ് ഉദ്യോഗസ്ഥരെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുണാ കേവിൽ സഞ്ചാരികൾക്ക് പ്രവേശം ഉണ്ടെങ്കിലും ഒരിടം കഴിഞ്ഞാൽ നിരോധിത മേഖലയാണ്. ഇവിടേക്കാണ് മൂന്ന് യുവാക്കൾ ഇറങ്ങിയത്. മഞ്ഞുമ്മൽ…

Read More