ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസയച്ച് നടി, പ്രതികരണവുമായി നിർമാതാക്കൾ
മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസയച്ച് ‘ഫൂട്ടേജ്’ സിനിമയിലെ നടി. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യത്തിന് സുരക്ഷയൊരുക്കിയില്ലെന്ന് കാണിച്ചാണ് സിനിമയുടെ നിർമാതാവ് കൂടിയായ മഞ്ജുവിന് നടി ശീതൾ തമ്പി നോട്ടിസ് അയച്ചത്. അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം വേണമെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ പരാതി തള്ളി ഫൂട്ടേജ് സിനിമയുടെ നിർമാതാക്കൾ രംഗത്ത്. ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോൾ വേണ്ട ചികിത്സ നൽകിയെന്ന് ഫൂട്ടേജ് സിനിമയുടെ നിർമാതാക്കൾ പ്രതികരിച്ചു. പരിക്കേറ്റ് വിശ്രമിക്കുമ്പോഴും സഹായം നൽകിയെന്നും നിർമാതാക്കളായ മൂവി ബക്കറ്റ് വിശദീകരിക്കുന്നു. ഫൂട്ടേജ് സിനിമയിൽ ശീതൾ…