
ദിലീപും മഞ്ജുവുമായിരുന്നു ഞെട്ടിച്ചത്, അവര്‍ പ്രണയമാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല; കമല്‍
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് കമല്‍. ഇപ്പോഴിതാ തന്റെ സിനിമയില്‍ അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ്-മഞ്ജു വാര്യര്‍, ബിജു മേനോന്‍-സംയുക്ത വര്‍മ പ്രണയങ്ങളെക്കുറിച്ച് കമല്‍ സംസാരിക്കുന്നത്. എന്നെ ഞെട്ടിച്ചത് ദിലീപും മഞ്ജുവുമായിരുന്നു. അവര്‍ പ്രണയമാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. കുറേ കഴിഞ്ഞാണ് അറിയുന്നത്. ഇവര്‍ തമ്മില്‍ ഇങ്ങനൊന്ന് ഉണ്ടായിരുന്നുവോ എന്ന് കരുതി. പക്ഷെ പെട്ടെന്ന് കണ്ടുപിടിച്ചത് ബിജു മേനോനും സംയുക്തയും തമ്മിലുള്ള പ്രണയമായിരുന്നു. അതേക്കുറിച്ച് ബിജു മേനോനോട് ചോദിക്കുകയും ചെയ്തു. മധുരനൊമ്പരക്കാറ്റിലാണ്…