വയനാട്ടിലെ ദുരന്തം: അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കി നടി മഞ്ജു വാര്യർ

കേരളം കണ്ട ഏറ്റവും വലിയ ദുരിതത്താല്‍ വിഷമിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കി നടി മഞ്ജു വാര്യർ. നടിയുടെ നേതൃത്വത്തില്‍ ഉള്ള മഞ്ജു വാര്യർ ഫൗണ്ടേഷൻ ആണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈ മാറിയത്. ഇതിനോടകം 340 ഓളം ആളുകള്‍ മരിച്ച സംഭവം ഇന്ത്യയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ നിരവധി കോണില്‍ നിന്ന് ആളും ആശ്രയവും നഷ്ടപ്പെട്ടവർക്ക് വേണ്ടി സഹായങ്ങള്‍ വയനാട്ടിലേക്ക് ഒഴുകിയെത്തുകയാണ്. നടൻ മോഹൻലാല്‍ വയനാട്ടില്‍ രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേരിട്ടെത്തി നേതൃത്വം നല്‍കിയിരുന്നു.

Read More

ആര്‍എംപി നേതാവിന്റെ പ്രസ്താവന; ആണ്‍കോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് മന്ത്രി ആര്‍ ബിന്ദു

പൊതുരംഗത്തെ സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ആർഎംപി നേതാവ് ഹരിഹരന്റെ പ്രസ്താവനയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. സ്ത്രീ സമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജു വാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ ഉടനീളം കെ കെ ഷൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് ഇതു വഴി വ്യക്തമായിരിക്കുകയാണെന്നും മന്ത്രി തുറന്നടിച്ചു. രാഷ്ട്രീയത്തിലായാലും മറ്റു പൊതു…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഗവർണർ സ്ഥാനത്ത് ഇരുന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പ്രസ്താവനകൾ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്നതല്ല. അത് തെറ്റാണ്. ബി ജെ പി ഇതര സംസ്ഥനങ്ങളിൽ ഗവണറെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. ദേശീയ തലത്തിൽ മറ്റ് പാർട്ടികളുമായി ആലോചിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. …………………. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരിഹാസവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്ഭവന്‍ രാജി ഭവനാകുന്നുവെന്നായിരുന്നു…

Read More