
മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി ആനക്കയം സ്വദേശി പിടിയിൽ
മഞ്ചേരിയിൽ എക്‌സൈസ് നടത്തിയ വൻ കഞ്ചാവ് വേട്ടയിൽ 50 കിലോ കഞ്ചാവുമായി ആനക്കയം സ്വദേശി പിടിയിലായി. ചേപ്പൂർ പൂവത്തിക്കൽ മുഹമ്മദലി ശിഹാബുദ്ദീനാണ് (44) കഴിഞ്ഞ ദിവസം നെല്ലിപ്പറമ്പുനിന്ന് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മഞ്ചേരിയിൽനിന്ന് ആലുവയിലേക്ക് കാറിൽ കഞ്ചാവ് കടത്തവെ ഇയാൾ പിടിയിലായത്. വിപണിയിൽ 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇയാളിൽനിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്. കാറിൽ ഡിക്കിയിൽ ചെറിയ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു…