
പാലക്കാട് ടയർ ഗോഡൗണിൽ വൻ തീപിടിത്തം
പാലക്കാട് നഗരത്തിലെ മാർക്കറ്റ് റോഡിലെ ടയർ ഗോഡൗണിൽ വൻ തീപിടിത്തം. പിരിയാരി സ്വദേശി ആഷിഖിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ടയർ ഗോഡൗൺ പൂർണമായും രാത്രിയിൽ കത്തിനശിച്ചു. പതിനേഴ് അഗ്‌നിരക്ഷാസേന യൂണിറ്റുകൾ അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മഞ്ഞക്കുളം പള്ളി റോഡിലെ ടയർ ഗോഡൗണിന് പിന്നിലായി രാത്രി പത്ത് മണിയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് സമീപത്തെ ഹോട്ടൽ ജീവനക്കാർ എത്തുമ്പോഴേക്കും തീ അകത്തേക്ക് പടർന്നിരുന്നു. ജില്ലയിലെ ഭൂരിഭാഗം അഗ്‌നിശമനസേന യൂണിറ്റുകളിൽ നിന്നും വാഹനങ്ങളെത്തി. അണയ്ക്കും തോറും ആളിപ്പടരുന്ന…