
നടിയുടെ പരാതി; ഇടവേള ബാബുവിനും മണിയൻപിള്ള രാജുവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു
നടിയുടെ ലൈംഗികപീഡന പരാതിയിൽ നടന്മാരായ ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. ആലുവ സ്വദേശിനിയായ നടിയുടെ മൊഴി പ്രകാരമാണ് കേസ്. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഇടവേള ബാബു പീഡിപ്പിച്ചുവെന്നാണ് നടി പരാതിയിൽ പറയുന്നത്. ഫോർട്ട് കൊച്ചി പൊലീസാണ് നടൻ മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് നടനെതിരെയും…