ലൈംഗികച്ചുവയോടെ സംസാരിച്ചു ; നടൻ മണിയൻ പിള്ള രാജുവിനെതിരെ കേസ്

നടൻ മണിയൻപിള്ള രാജുവിനെതിരെ പൊലീസ് കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. ഇടുക്കി പീരുമേട് പൊലീസാണ് കേസെടുത്തത്. 2009ൽ കുട്ടിക്കാനത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കാറിൽവെച്ച് മണിയൻപിള്ള രാജു ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് നടിയുടെ ആരോപണം. നടന്റെ പെരുമാറ്റം മാനഹാനിയുണ്ടാക്കിയെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Read More

‘ആരോപണങ്ങൾ ധാരാളം വരും, ഏത് ആരോപണത്തിലും അന്വേഷണം വേണം’ ; നടൻ മണിയൻ പിള്ള രാജു

നടി മിനു മുനീർ ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച് നടൻ മണിയൻ പിള്ള രാജു. ആരോപണങ്ങൾ ഇനി ധാരാളം വരും. പിന്നിൽ പല ഉദ്ദേശ്യങ്ങൾ ഉണ്ടാവും. ചിലർക്ക് പണം ആവശ്യമുണ്ടാകും. മറ്റു ചിലർ അവസരം ലഭിക്കാത്തവരായിരിക്കും. ഏത് ആരോപണത്തിലും അന്വേഷണം വേണം. ഡബ്ല്യു.സി.സിയുടെ ആവശ്യം ന്യായമാണെന്നും മണിയൻ പിള്ള രാജു പറഞ്ഞു. എല്ലാം പുറത്തുവരാൻ അന്വേഷണം വേണം. ‘അമ്മ’യിൽ അംഗത്വമെടുക്കാൻ വഴിവിട്ട രീതിയിൽ കഴിയില്ല. ‘എൽസമ്മ എന്ന ആൺകുട്ടി’യിൽ മിനുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. താൻ തെറ്റുകാരനെന്ന് കണ്ടാൽ തന്നെയും ശിക്ഷിക്കണം….

Read More