ഇന്ത്യൻ ഡിസൈനർമാരുടെ ജുൽറിയിൽ അതിസുന്ദരിയായി ബാർബേഡിയൻ ​ഗായിക റിയാന

സ്വന്തം ഫാഷൻ ബ്രാൻഡാ‌യ ഫെന്റി ബ്യൂട്ടിയുടെ ഔദ്യോഗിക പരിപാടിക്കായി എത്തിയ ബാർബേഡിയൻ ​ഗായിക റിയാനയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചച്ചെപ്പെടുന്നത്. അതിന് കാരണം ഇന്ത്യയിലെ പ്രമുഖ വസ്ത്ര–ആഭരണ ഡിസൈനർമാരായ സബ്യസാചിയും മനീഷ് മൽഹോത്രയും ഡിസൈൻ ചെയ്ത ചോക്കറും നെ‌ക്‌ലെസുമാണ് റിയാന ഒരുമിച്ചു ധരിച്ചത് എന്നതാണ്. ഇന്ത്യൻ ഡിസൈനർമാരുടെ സൃഷ്ടികൾ ഒരുമിച്ചണിഞ്ഞ റിയാനയുടെ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. ഗായികയുടെ ചിത്രം പങ്കിട്ട മനീഷ് മൽഹോത്ര, താൻ റൂബിയും ഡയമണ്ടും ചേർത്തൊരുക്കിയ ചോക്കർ, ഇന്ത്യൻ കരകൗശലവും കലയും…

Read More