
മണിപ്പുർ വിഷയം: സുപ്രീംകോടതി ചുമതലപ്പെടുത്തിയ മുൻ വനിതാജഡ്ജിമാരുടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കലാപത്തീയില്‍ അമര്‍ന്ന മണിപ്പുരില്‍ മനുഷ്യാവകാശപ്രശ്നങ്ങള്‍ പഠിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ മുൻ വനിതാജഡ്ജിമാരുടെ സമിതി മൂന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുൻ ജഡ്ജിമാരായ ഗീതാമിത്തല്‍, ശാലിനി ഫസല്‍ക്കര്‍ ജോഷി, ആശാമേനോൻ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്ബാകെ റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് കൈമാറാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. വെള്ളിയാഴ്ച സുപ്രീംകോടതി മണിപ്പുര്‍ വിഷയത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കും. സംഘര്‍ഷസമയത്ത് പൗരൻമാരുടെ ആധാര്‍കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടമായിട്ടുണ്ട്. വീണ്ടും രേഖകള്‍ നല്‍കുന്നതിനുള്ള…