
മണിപ്പൂർ കലാപം ; പുനരധിവാസ നിരീക്ഷണ സമിതിയുടെ കാലാവധി 6 മാസത്തേക്ക് കൂടി നീട്ടി സുപ്രീംകോടതി
വംശീയ കലാപം നാശംവിതച്ച മണിപ്പൂരിന്റെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്താൻ രൂപീകരിച്ച സമിതിയുടെ കാലാവധി സുപ്രിംകോടതി ആറ് മാസത്തേക്ക് നീട്ടി. ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ, വിരമിച്ച ജഡ്ജിമാരുടെ ഉന്നതാധികാര സമിതിയുടെ കാലാവധിയാണ് നീട്ടിനൽകിയത്.2023 മെയ് മുതൽ സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്താൻ രൂപീകരിച്ച സമിതിയുടെ കാലാവധി ജൂലായ് 15ന് അവസാനിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഗീതാ മിത്തലിന്…