‘മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുത്’; അവിടെ സംഘർഷങ്ങൾ കുറവുണ്ടെന്ന് പ്രധാനമന്ത്രി

മണിപ്പൂർ വിഷയത്തിൽരാജ്യസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിരന്തര ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സംഘർഷങ്ങളിൽ കുറവുണ്ട്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരന്തരം ഇടപെടുന്നുണ്ടെന്നും മോദി പറഞ്ഞു. ‘മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുത്. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും സാധാരണ നിലയിലാണ്. മുൻപ് കോൺഗ്രസ് 10 തവണ രാഷ്ട്രപതി ഭരണം മണിപ്പൂരിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെയുള്ളത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് കോൺഗ്രസിന്…

Read More

“ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി,മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നു” ; ബിഷപ്പുമാർക്കെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ

ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നും മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു. ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ്…

Read More