
മണിപ്പുരിലെ വിദ്യാർഥി പ്രക്ഷോഭം ശക്തം; സംസ്ഥാനം വിട്ട് ഗവർണർ
മണിപ്പുരിന്റെ അധിക ചുമതല വഹിക്കുന്ന അസം ഗവർണർ ഇംഫാൽ വിട്ട് ഗുവാഹത്തിയിലേക്ക് പോയതായി റിപ്പോർട്ടുകൾ. ഇംഫാലിൽ രാജ്ഭവന് നേരെ വിദ്യാർഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ മണിപ്പൂർ വിട്ടത്. നിലവിൽ അദ്ദേഹം ഗുവാഹാട്ടിയിലാണ് ഉള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. എന്നാൽ രാജ്ഭവൻ വൃത്തങ്ങൾ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും ഡി.ജി.പി.യെയും നീക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ രാജ്ഭവനിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്. അസം ഗവർണറായ ലക്ഷ്മൺ പ്രസാദിന് നിലവിൽ മണിപ്പുരിന്റെ…