
എംഎൽഎമാർക്ക് പങ്കെടുക്കാൻ കഴിയില്ല; മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റി വയ്ക്കണമെന്ന് കുക്കി സംഘടനകൾ
മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ. നാളെ സമ്മേളനം ചേരാനിരിക്കെയാണ് ആവശ്യം ഉയർന്നത്. പത്ത് കുക്കി എംഎൽഎമാർക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സമ്മേളനം ചേരുന്നതിൽ അർത്ഥമില്ലെന്നാണ് സംഘടനകൾ പറയുന്നത്. അതേസമയം, മണിപ്പൂരിൽ ഇന്നലെയും ആയുധങ്ങൾ കവർന്നതായാണ് റിപ്പോർട്ട്. ഇംഫാലിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ ആയുധങ്ങളാണ് കവർന്നത്. അതേസമയം, മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ഇന്നലെ ഇംഫാലിന് സമീപമാണ് സംഘർഷമുണ്ടായത്. അഞ്ച് വീടുകൾക്ക് തീയിട്ടു. ഇരുവിഭാഗങ്ങളുടെയും വീടുകൾ കത്തി നശിച്ചു. പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്താമാക്കി. അതിനിടെ മണിപ്പൂരിൽ…