
‘വളരെ എളുപ്പത്തിൽ ചീത്തപ്പേരുണ്ടാക്കിത്തന്ന മാധ്യമത്തിന് ഒരിക്കൽ കൂടി നല്ല നമസ്‌കാരവും നന്ദിയും പറയുന്നു’; തന്റെ ഫോട്ടോ മാറി ഉപയോഗിച്ച മാധ്യമത്തിനെതിരെ നടൻ
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്റെ ഫോട്ടോ മാറി ഉപയോഗിച്ച മാദ്ധ്യമത്തിനെതിരെ നടൻ മണികണ്ഠൻ രാജൻ രംഗത്ത്. തെറ്റായ വാർത്ത അവസരങ്ങൾ നഷ്ടമാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടൻ രംഗത്തെത്തിയത്. ‘ഇന്നത്തെ പത്രത്തിൽ എന്നെക്കുറിച്ചൊരു വാർത്ത വന്നു. എന്റെ ഏറ്റവും നല്ല ഫോട്ടോ വച്ച്, കൃത്യമായി ഞാനാണെന്ന് മനസിലാകുന്ന രീതിയിൽ നടൻ മണികണ്ഠൻ അറസ്റ്റിൽ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത. ഇത് തുടർന്ന് വായിക്കുമ്പോൾ അറിയാൻ സാധിക്കുന്നത്, ഞാനല്ല വേറൊരു മണികണ്ഠനാണെന്നാണ്. കള്ളപ്പണമാണ്…