
മറ്റു മേഖലകളിലൊന്നും പ്രവർത്തിക്കുന്നില്ല, എന്റെ ജീവിത മാർഗം ഇതു മാത്രമാണ്: മണികണ്ഠൻ ആചാരി
രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിലൂടെ പോപ്പുലറായ കഥാപാത്രമാണ് ബാലൻ. ആ ഒരു സിനിമ മതി മണികണ്ഠൻ ആചാരി എന്ന നടനെ പ്രേക്ഷകർക്ക് തിരിച്ചറിയാൻ. അതിനു ശേഷം നിരവധി വേഷങ്ങൾ. ഒരേ സമയം കോമഡിയും നെഗറ്റീവ് വേഷങ്ങളും ക്യരക്ടർ റോളുകളും ചെയ്തു. പുതിയ ചിത്രം ‘ഴ’ എന്ന സിനിമയുടെ വിശേഷങ്ങളുമായി കൗമുദി മൂവീസിലൂടെ സംസാരിക്കുകയാണ് മണികണ്ഠൻ ആർ ആചാരി. എഴുത്തുകാരനും അധ്യാപകനുമായ ഗിരീഷ് പി.സി പാലം സംവിധാനം ചെയ്ത ‘ഴ’ എന്ന ചിത്രമാണ് മണികണ്ഠൻ ആചാരിയുടെ പുതിയ…