
ഇന്നാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ വിജയിക്കില്ല: ജാഫർ ഇടുക്കി
സംവിധായകൻ ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച ക്ലാസിക് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രം. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം അത്രയേറെ പുരസ്കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ മണിച്ചിത്രത്താഴ് ഇപ്പോഴാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ വിജയിക്കില്ലെന്ന് പറയുകയാണ് നടന്‍ ജാഫര്‍ ഇടുക്കി. മണിച്ചിത്രത്താഴ് ഇന്നിറങ്ങിയാൽ ആദ്യ ദിനം തന്നെ ശോഭനയാണ് നാഗവല്ലിയെന്ന കാര്യം പുറത്തുവരുമെന്നും അതറിയാതെ ഇരിക്കണമെങ്കിൽ വല്ല ഗുഹയിൽ ചെന്നെങ്ങാനും പടം പിടിക്കേണ്ടി വരുമെന്നും ജാഫർ ഇടുക്കി പറയുന്നു. എലോക്വൻസിനോട് സംസാരിക്കുകയായിരുന്നു താരം. മണിച്ചിത്രത്താഴ്…