യുഎഇയിലെ കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് നിർമിത ബുദ്ധി ഡ്രോണുകൾ

യു.​എ.​ഇ​യി​ലെ ക​ണ്ട​ല്‍ക്കാ​ടി​ന്‍റെ​യും മ​റ്റ് ആ​വാ​സ​വ്യ​വ​സ്ഥ​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നും പു​നഃ​സ്ഥാ​പ​ന​ത്തി​നും നി​ര്‍മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ‘ന​ബാ​ത്’​ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം. അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഗ​വേ​ഷ​ണ കൗ​ണ്‍സി​ലി​ന്‍റെ (എ.​ടി.​ആ​ര്‍.​സി) സ്ഥാ​പ​ന​മാ​യ വെ​ഞ്ച്വ​ര്‍ വ​ണ്‍ ആ​ണ് പ​ദ്ധ​തി​ക്ക് പി​ന്നി​ല്‍. എ.​ടി.​ആ​ര്‍.​സി​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്‌​നോ​ള​ജി ഇ​ന്നൊ​വേ​ഷ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ലെ ഗ​വേ​ഷ​ക​രാ​ണ്​ ന​ബാ​ത്തി​ന് പി​ന്നി​ലു​ള്ള സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ട​ല്‍ക്കാ​ടു​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍ത്തു​ന്ന​തി​നും ഇ​വ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നു​മാ​യി സ്വ​യം പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡ്രോ​ണു​ക​ളാ​ണ് ന​ബാ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. ഈ ​പ​രി​സ്ഥി​തി വി​വ​ര​ങ്ങ​ളി​ലൂ​ടെ ഓ​രോ പ​രി​ത​സ്ഥി​തി​യി​ലും ക​ണ്ട​ല്‍ക്കാ​ടു​ക​ള്‍…

Read More