
മാമ്പഴ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടി സൗദി അറേബ്യ
സൗദി അറേബ്യക്കും ഇനി സ്വന്തമായൊരു മാമ്പഴക്കാലമുണ്ടാകും. മരുഭൂമിയുടെ പരിമിതികൾ മറികടന്ന് കാർഷിക മേഖലയിൽ സൗദി ഇപ്പോൾ പുതിയ ചരിത്രങ്ങൾ രചിക്കുകയാണ്. തദ്ദേശീയമായി മാമ്പഴ ഉൽപാദനത്തിൽ 68 ശതമാനം സ്വയംപര്യാപ്തത രാജ്യം കൈവരിച്ചതായി പരിസ്ഥിതി- ജല- കൃഷി മന്ത്രാലയം വ്യക്തമാക്കി. 89,500 ടണ്ണിൽ കൂടുതലാണ് ഇത്തവണ മാമ്പഴത്തിന്റെ വാർഷിക വിളവെടുപ്പ് ഉണ്ടായത്. രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ 6,966 ഹെക്ടർ സ്ഥലത്ത് മാവിൻ കൃഷിയുണ്ട്. കാർഷിക മേഖലയിൽ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ഹാർവെസ്റ്റ് സീസൺ ക്യാമ്പയിനാണ് മാമ്പഴ ഉൽപാദനത്തിലും…