മംഗളൂരു സ്ഫോടനക്കേസ്; എൻഐഎയ്ക്ക് കൈമാറാൻ ശുപാർശ

മംഗളൂരു നാഗൂരിയിൽ ഓട്ടോറിക്ഷയിൽ ഉണ്ടായ കുക്കർ ബോംബ് സ്ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ ശുപാർശ. ഇതുസംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചു. തുടരന്വേഷണം ഏറ്റെടുക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തേ അറിയിച്ചിരുന്നു. കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രതികളെ മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ എൻഐഎ നീക്കം തുടങ്ങിയിരുന്നു. കങ്കനാടിയിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖിനെ…

Read More

മംഗളൂരു സ്‌ഫോടനക്കേസ് പ്രതി ആലുവയിൽ താമസിച്ചു

മംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരീഫ് ആലുവയിൽ താമസിച്ചു. മുഹമ്മദ് ഷാരീഖ് സെപ്തംബർ മാസത്തിൽ കേരളത്തിലെത്തി ആലുവയിലെ ഒരു ലോഡ്ജിലാണ് താമസിച്ചത്. ലോഡ്ജ് ഉടമയെ കേരള തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തു. ആലുവയിലെ ഒരു സ്ഥാപനത്തിൽ നിന്ന് ഓൺലൈനായി ചില സാധനങ്ങളും ഷാരീഖ് വാങ്ങിയിരുന്നു. ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കർണാടക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാരിഖിൻറെ തീവ്രവാദ ബന്ധത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്നും കർണാടക പൊലീസ് എഡിജിപി അലോക് കുമാർ അറിയിച്ചു. ഷാരിഖ്…

Read More