മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ ഇരിക്കെ യുവാവ് മരിച്ചു; സംഭവം മംഗളൂരുവിൽ

കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബന്തിയോട് മള്ളങ്കൈ സ്വദേശി മുഹമ്മദ് നൗഫല്‍ ആണ് മരിച്ചത്. 26 വയസായിരുന്നു. മയക്കുമരുന്ന് കേസില്‍ മംഗളൂരു ജയിലില്‍ തടവിലായിരുന്നു നൗഫല്‍. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 25 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. കര്‍ണാടക കൊണാജെ പൊലീസ് ഡിസംബര്‍ 26 നാണ്…

Read More

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് മറ്റ് ഒമ്പത് ട്രെയിനുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നളിൻ കുമാർ കട്ടീൽ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6.15ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3.05ന് തിരുവനന്തപുരത്തെത്തും. 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അർധരാത്രി 12.40ന് മംഗളൂരു സെൻട്രലിൽ തിരിച്ചെത്തും. ചടങ്ങിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ്…

Read More

രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക്; ഉദ്ഘാടനം ഓൺലൈനിൽ ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20631/20632) മംഗളൂരുവിലേക്ക് നീട്ടി. ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി ഓൺലൈനിൽ നിർവഹിക്കും. ഉദ്ഘാടനത്തിനുശേഷം രാവിലെ 9.15-ന് മംഗളൂരുവിൽനിന്ന് വന്ദേഭാരത് പ്രത്യേക വണ്ടിയായി ഓടും. എട്ടു കോച്ചുകളുണ്ട്. വന്ദേഭാരത് നിർത്തുന്ന എല്ലാ സ്റ്റേഷനിലും നിർത്തും. മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് വിദ്യാർഥികളും കയറും. സ്വീകരണവും ഉണ്ട്. ചൊവ്വാഴ്ച കാസർകോട്-തിരുവനന്തപുരം സാധാരണ സർവീസ് ഇല്ലാത്തതിനാൽ വണ്ടി ഓടില്ല. നിലവിൽ തിങ്കളാഴ്ചയും (തിരുവനന്തപുരം-കാസർകോട്), ചൊവ്വാഴ്ചയും (കാസർകോട്-തിരുവനന്തപുരം) ഓടാറില്ല. മുൻകൂട്ടി ബുക്ക് ചെയ്തവരുള്ളതിനാൽ ജൂലായ് നാലുവരെ ആഴ്ചയിൽ എല്ലാ ദിവസവും വന്ദേഭാരത് ഓടും. ജൂലായ് അഞ്ചുമുതൽ…

Read More

തിരുവനന്തപുരം-മംഗലാപുരം യാത്രാസമയം ആറ് മണിക്കൂറാക്കും: കേന്ദ്രമന്ത്രി

വന്ദേഭാരത് അടിപൊളി യാത്രാനുഭവമാണ് കേരളത്തിന് സമ്മാനിക്കുകയെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. കഥകളിയുടെയും കളരിപ്പയറ്റിന്റെയും നാട്ടിൽ വന്ദേ ഭാരത് പുതിയ ആകർഷണമാണ്. അടിപൊളി വന്ദേഭാരത് എന്നാണ് ഇനി ജനം പറയാൻ പോകുന്നത്. റെയിൽവെ ട്രാക്കുകളുടെ വേഗം കൂട്ടി കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാളത്തിലെ വളവുകളാണ് കേരളത്തിൽ വേഗത കുറയ്ക്കുന്നത്. ലോകോത്തര സിഗ്‌നലിങ് സിസ്റ്റം കേരളത്തിൽ കൊണ്ടുവരും. പാളങ്ങളിൽ വളവുകൾ നികത്തി നേരെയാക്കും. 110 കിലോമീറ്റർ വേഗത്തിൽ 24 മാസത്തിനുള്ളിൽ വന്ദേ…

Read More

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കണക്ട് ചെയ്ത് സർവീസ്; വിമാന കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കണക്ട് ചെയ്ത് സർവീസ് നടത്തുന്നതിന് വിമാന കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി. ഇതിന്റെ ഭാഗമായി ആകാശ വിമാന കമ്പനിയുമായി സിവിൽ ഏവിയേഷന്റെ ചുമതലയുള്ള ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ മുംബൈയിൽ ചർച്ച നടത്തി. നിലവിൽ തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്ക് ഒരു വിമാന സർവീസ് മാത്രമേയുള്ളു. 72 സീറ്റുള്ള ഇൻഡിഗോ വിമാനമാണ് സർവീസ് നടത്തുന്നത്. ചെലവ് കുറഞ്ഞ രീതിയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചും, തമിഴ്നാട്ടിലെ കോയമ്പത്തൂർ, മധുര, കർണാടകത്തിലെ മംഗളൂരു വിമാനത്താവളങ്ങളുമായി…

Read More

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; സഹപാഠി പോലീസ് കസ്റ്റഡിയില്‍

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. 22-കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച സംഭവത്തിലാണ് സഹപാഠിയും മലയാളിയുമായ അല്‍ത്താഫിനെതിരെ പോലീസ് ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഭുവന ആത്മഹത്യ ചെയ്തത്. തൃശൂര്‍ ഇളന്തുരുത്ത് കാര്യാട്ടുകര കുറ്റിക്കാട്ടുപറമ്പില്‍ വീട്ടില്‍ ബാബുവിന്റെ മകളാണ് ആത്മഹത്യ ചെയ്ത ഭുവന. മംഗളൂരുവില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലായിരുന്നു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. ബെല്‍മേട്ട യേനപ്പോയ കോളജിലെ ഫോറന്‍സിക് സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ്…

Read More