
മംഗഫ് തീപിടിത്തത്തിൽ മരണപ്പെട്ട ‘ഒരുമ’ അംഗങ്ങളുടെ സഹായധനം കൈമാറി
മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട ‘ഒരുമ’ ക്ഷേമനിധി അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള സഹായധനം കൈമാറി. മലപ്പുറം പുലാമന്തോൾ സ്വദേശി ബാഹുലേയൻ, കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫൻ അബ്രഹാം സാബു, പത്തനംതിട്ട കോന്നി സ്വദേശിയായ സജു വർഗീസ് എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായ ധനം കൈമാറിയത്. ഒരുമ കുവൈത്ത് ചെയർമാൻ കെ.അബ്ദുറഹ്മാൻ, എം.കെ. അബ്ദുൽ ഗഫൂർ, എൻ.പി.മുനീർ, ജമാഅത്തെ ഇസ്ലാമി പുലാമന്തോൾ യൂനിറ്റ് സെക്രട്ടറി ഷബീർ അലി, യു.പി.മുഹമ്മദ് അലി, സബിത അബ്ദുൽ ഗഫൂർ എന്നിവർ ബാഹുലേയന്റെ വീട് സന്ദർശിക്കുകയും…