മനേക ഗാന്ധിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി വരുൺ ഗാന്ധി

അമ്മയും ബി.ജെ.പി സ്ഥാനാർഥിയുമായ മനേക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി പിലിബിത്തിലെ എം.പി വരുൺ ഗാന്ധി. തെരഞ്ഞെടുപ്പ് പൊതുയോഗത്ത് മാതാവിന് ജനങ്ങളുമായുള്ള ബന്ധത്തെ കുറിച്ചാണ് വരുൺ ഗാന്ധി സംസാരിച്ചത്. രാജ്യത്ത് എല്ലായിടത്തും തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഒരിടത്ത് മാത്രമാണ് ആളുകൾ എം.പിയെ അമ്മയെന്ന് വിളിക്കുന്നത്. അത് ഇവിടെ മാത്രമാണെന്ന് വരുൺ ഗാന്ധി പറഞ്ഞു. വരുൺ ഗാന്ധി 20ഓളം യോഗങ്ങളിൽ പ​ങ്കെടുക്കുമെന്നും അത് തന്റെ പ്രചാരണത്തിന് ഗുണകരമാവുമെന്നും മനേക ഗാന്ധി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ഇതാദ്യമായാണ് വരുൺഗാന്ധി ഇത്തരത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ…

Read More

പാർട്ടിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു; വരുണിൽ പൂർണവിശ്വാസമെന്ന് മനേക ഗാന്ധി

പിലിഭിത്ത് ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി മകൻ വരുൺ ഗാന്ധിക്ക് സ്ഥാനാർഥിത്വം ലഭിക്കാത്ത വിഷയത്തിൽ പ്രതികരിച്ച് മുതിർന്ന ബി.ജെ.പി. നേതാവ് മനേക ഗാന്ധി. പിലിഭിത്തിൽ വരുണിന് പകരം മറ്റൊരു സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള പാർട്ടിയുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നതായും അവർ എൻ.ഡി.ടി.വിയോടു പ്രതികരിച്ചു. എനിക്ക് പാർട്ടിയുടെ തീരുമാനത്തെ വെല്ലുവിളിക്കാനാകില്ല. ഞാൻ അതിനെ ബഹുമാനിക്കുന്നു. എനിക്ക് വരുൺ ഗാന്ധിയിൽ ഒരുപാട് വിശ്വാസമുണ്ട്. അദ്ദേഹം കഴിവുള്ള വ്യക്തിയാണ്. തന്റെ കഴിവിന്റെ പരാമാവധി അദ്ദേഹം ചെയ്യും, മനേക പറഞ്ഞു. ചില ആളുകൾ പാർലമെന്റ് അംഗമാകും….

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; സുൽത്താൻപൂർ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച് മനേക ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച് മനേക ഗാന്ധി. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി ഉത്തർ പ്രദേശിലെ സുൽത്താൻപൂർ മണ്ഡലത്തിൽ നിന്നാണ് വീണ്ടും ജനവിധി തേടുന്നത്. സിറ്റിങ് എംപിയായ മനേക ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. ഇത്തവണയും തികഞ്ഞ വിജയ പ്രതിക്ഷയാണെന്ന് മനേക പറഞ്ഞു. മേയ് 25 ന് ആറാം ഘട്ടത്തിലാണ് യുപിയിൽ തെരഞ്ഞെടുപ്പ്.

Read More

കരടി ചത്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മേനക ഗാന്ധി

തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണ് ചത്ത സംഭവത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനക ഗാന്ധി. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്നാണ് വിമര്‍ശനം. ചത്തത് അത്യപൂര്‍വം ഇനത്തില്‍പ്പെട്ട കരടിയാണെന്നും മേനക ഗാന്ധി പറഞ്ഞു. കരടിയുടെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. കരടിയെ വെടിവച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്നും സംഭവിച്ചത് നാണക്കേടാണെന്നും മേനക ഗാന്ധി ട്വന്റിഫോറിനോട് പ്രതികരിച്ചു. കരടി ചത്ത സംഭവത്തില്‍ രക്ഷാദൗത്യ നടപടികളില്‍ വീഴ്ചയെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ…

Read More