
തന്നെ കാണാനെത്തുന്ന ആളുകള്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്ന് ബി.ജെ.പി എം.പി കങ്കണ
ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണയുടെ മണ്ഡലത്തിലെ വോട്ടർമാർക്കുള്ള നിർദേശം വിവാദത്തിൽ. തന്നെ കാണാനെത്തുന്ന ആളുകള്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്നണ് കങ്കണയുടെ നിർദ്ദേശം. തൻ്റെ ലോക്‌സഭാ മണ്ഡലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ വോട്ടര്‍മാരാടോണ് തന്നെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആധാറുമായി എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ കാണാന്‍ വരുന്നവര്‍ എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസില്‍ എഴുതിക്കൊണ്ടുവരണമെന്നും കങ്കണ നിര്‍ദ്ദേശിക്കുന്നു. ധാരാളം വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് ഹിമാചല്‍പ്രദേശ്. അതുകൊണ്ട് തന്നെ മാണ്ഡിയില്‍ നിന്നും വരുന്നവര്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണെന്ന അവർ…