സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് നിബന്ധനവെച്ച് സർക്കർ

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് നിബന്ധനവെച്ച് സംസ്ഥാന സർക്കാർ. വ്യക്തിപരമായ സന്ദർശന വിവരവും സർക്കാരിനെ അറിയിക്കണമെന്നാണ് പുതിയ നിർദേശം.state-government-has-made-it-mandatory-for-civil-servants-to-travel-abroad വ്യക്തിപരമായ വിദേശ യാത്രകൾക്ക് അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം സർക്കുലർ ഇറക്കിയിരുന്നു, ഇതോടെയാണ് അനുമതിക്ക് പകരം അറിയിക്കണമെന്ന വ്യവസ്ഥ കേരളം കൊണ്ടു വന്നത്. സന്ദർശിക്കുന്ന രാജ്യമടക്കം കേഡർ കൺട്രോളിംഗ് അതോറിറ്റിയെ അറിയിക്കണമെന്നും നിർദേശത്തിലുണ്ട്.

Read More

ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ; സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി മന്ത്രി

സംസ്ഥാനത്തെ ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. നവംബർ ഒന്ന് മുതൽ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും ഇത് നിർബന്ധമാക്കും. സെപ്തംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കുമെന്ന് മുൻപ് തീരുമാനിച്ചിരുന്നു. എന്നാൽ റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളിൽ മാറ്റം വരുത്താൻ ധാരണയായത്.  ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്,…

Read More

കുവൈറ്റിൽ പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയതായി സൂചന

പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റിൽ ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയതായി സൂചന. കുവൈറ്റ് പോർട്ട്സ് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യാത്ര ചെയ്യുന്നതിന് മുൻപായി ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്ത വിഭാഗം യാത്രികർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ആദ്യ നടപടി എന്ന രീതിയിലാണ് ഫിംഗർപ്രിന്റിങ്ങ് ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈറ്റ് പൗരന്മാർക്ക് ഈ നിബന്ധന ബാധകമല്ല. പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയ നടപടി കുവൈറ്റ്…

Read More

ഹെവി വാഹനങ്ങൾക്ക് സെപ്തംബർ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം; മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. ഡ്രൈവറെ കൂടാതെ മുൻ സീറ്റിൽ ഇരിക്കുന്ന ആളും സീറ്റ് ബൽറ്റ് ഇടണം. 5 മുതൽ 8 വരെ 3,57,730 നിയമ ലംഘനം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. 694 ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. കൊട്ടാരക്കര, നിലമേൽ ഭാഗത്താണ് രണ്ട് ക്യാമറകൾ പുതുതായി പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 80,743 കുറ്റ കൃത്യങ്ങളാണ് കെൽട്രോൺ പരിശോധിച്ച് തന്നത്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ…

Read More

നിർബന്ധിത വധശിക്ഷ ഒഴിവാക്കാൻ മലേഷ്യ

ചില കുറ്റങ്ങൾക്ക് വധശിക്ഷ നിർബന്ധമാക്കിയിരുന്നത് നിയമം റദ്ദാക്കാൻ മലേഷ്യൻ പാർലമെന്റ് തീരുമാനിച്ചു. ഇതോടെ 1300ൽ അധികം വരുന്ന തടവുകാർ വധശിക്ഷയിൽനിന്നു രക്ഷപ്പെടുമെന്നാണ് വിവരം. വധശിക്ഷ ഒഴിവാക്കുന്നതോടെ അത്തരം കേസുകളിൽ പരമാവധി 40 വർഷം വരെ തടവുശിക്ഷ ഏർപ്പെടുത്താവുന്ന തരത്തിൽ നിയമം പരിഷ്കരിക്കുമെന്ന് മലേഷ്യൻ ഉപ നിയമന്ത്രി രാംകർപാൽ സിങ് പറഞ്ഞു. നേരത്തേ, കൊലപാതകം, ലഹരിമരുന്ന് കടത്ത്, രാജ്യദ്രോഹം, തട്ടിക്കൊണ്ടുപോകൽ, ഭീകരപ്രവർത്തനം തുടങ്ങി നിരവധിക്കേസുകളിൽ വധശിക്ഷയല്ലാതെ മറ്റൊരു വിധി മലേഷ്യൻ നിയമപ്രകാരം സാധ്യമല്ലായിരുന്നു. മറ്റൊരു ജീവൻ നഷ്ടപ്പെടാത്ത തരത്തിലുള്ള…

Read More

സ്വർണാഭരണങ്ങൾക്ക് ഏപ്രിൽ മുതൽ പുതിയ ഹാൾമാർക്ക്

 എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രമേ അടുത്തമാസം 1 മുതൽ ജ്വല്ലറികൾക്കു വിൽക്കാനാകൂ. പഴയ 4 മുദ്ര ഹാൾമാർക്കിങ് ഉള്ള ആഭരണങ്ങളുടെ വിൽപന അനുവദിക്കില്ലെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. 2 ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഇതു ബാധകമല്ല. എച്ച്‌യുഐഡി മുദ്രയും മറ്റു 2 ഗുണമേന്മാ മാർക്കുകളുമുള്ള പുതിയ രീതി 2021 ജൂലൈ ഒന്നിനാണ് നിലവിൽ വന്നത്. എങ്കിലും പഴയ 4 മുദ്ര ഹാൾമാർക്കിങ് ആഭരണങ്ങൾ വിൽക്കുന്നതിന് ഇതുവരെ തടസ്സമില്ലായിരുന്നു. രണ്ടു തരം ഹാൾമാർക്കിങ്ങും…

Read More

ഖത്തറിൽ എത്തുന്ന സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി

ഖത്തറിലേക്ക് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും ഫെബ്രുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. ഒരു മാസത്തേക്ക് 50 റിയാൽ ആണ് ഇൻഷുറൻസ് തുക. വീസ കാലാവധി നീട്ടുമ്പോഴും ഇൻഷുറൻസ് ബാധകമാണ്. സന്ദർശക വീസ ലഭിക്കണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം. ഖത്തറിൽ എത്ര ദിവസം താമസിക്കുന്നുണ്ടോ അത്രയും ദിവസത്തെ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്.  അപകടം, എമർജൻസി എന്നിവയ്ക്കുള്ള ചികിത്സയും അടിസ്ഥാന ആരോഗ്യ സേവനങ്ങളുമാണ് ഇൻഷുറൻസ് പരിധിയിൽ വരുന്നത്. മറ്റ് രോഗങ്ങൾക്കുള്ള ആരോഗ്യ പരിചരണത്തിനുള്ള…

Read More

പാർസൽ ഭക്ഷണത്തിൽ തിയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധം; ഉത്തരവ് ഇറങ്ങി

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം. ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍…

Read More

ചൈനയടക്കം 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധം; കേന്ദ്ര ഉത്തരവ്

ചൈനയടക്കം 6 വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ചൈന, ഹോങ്കോംഗ്, സിംഗപ്പൂർ,ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻറ് എന്നിവടങ്ങലിൽ നിന്ന് വരുന്നവർ ആർടിപിസിആർ പരിശോധനഫലം എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതൽ ഇത് കർശനമായി നടപ്പിലാക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും…

Read More

കൊവിഡ് വ്യാപനം; ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്റീനിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, തത്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ചൈനയേയും ജപ്പാനിനേയും ഉലച്ച കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക്…

Read More