മലയാള സിനിമയിൽ ഒക്ടോബർ 1 മുതൽ സേവന വേതന കരാർ നിർബന്ധം; പുതിയ നീക്കവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഒക്ടോബർ 1 മുതൽ മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇതുസംബന്ധിച്ച കത്ത് അമ്മയ്ക്കും ഫെഫ്ക്കയ്ക്കും അയച്ചു. ഒരു ലക്ഷത്തിനു മുകളിൽ പ്രതിഫലം വാങ്ങുന്നവർ കരാ‍ർ നൽകണം. കരാറിന് പുറത്ത് പ്രതിഫലം നൽകില്ല. കരാറിൽ ലൈംഗിക ചൂഷണത്തിനും ലഹരി ഉപയോഗത്തിനും എതിരായ വ്യവസ്ഥകൾ ഉണ്ടാകും. മുദ്ര പത്രത്തിൽ കരാർ ഒപ്പിടാത്തവർ അഭിനയിക്കുന്ന സിനിമയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഹേമ…

Read More

വിവാഹ രജിസ്ട്രേഷനായി വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണം: വനിതാ കമ്മീഷന്‍ അധ്യക്ഷ

വിവാഹത്തിനു മുമ്പ് വധുവിനും വരനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി. വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കി വരുന്നുണ്ട്. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ആലപ്പുഴയിലെ…

Read More

ഒമാനിൽ പത്ത് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികൾക്ക് റസിഡൻറ് കാർഡ് നിർബന്ധം

ഒമാനിൽ പത്ത് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികൾക്ക് റസിഡൻറ് കാർഡ് നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. റസിഡൻറ് കാർഡ് എടുക്കാത്തപക്ഷം രക്ഷിതാവിൻറെ പേരിൽ പിഴ ചുമത്തുമെന്ന് അധികൃതർ പറഞ്ഞു. ഒമാനിൽ താമസിക്കുന്ന ഓരോ പ്രവാസിയും രാജ്യത്ത് എത്തി 30 ദിവസത്തിനുള്ളിൽ റസിഡൻറ് കാർഡ് എടുത്തിരിക്കണം. ഇത് 10 വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികൾക്കും ബാധകമാണ്. വൈകുന്ന ഓരോ മാസത്തിനും പത്ത് റിയാൽ പിഴ ഈടാക്കും. ഒറിജിനൽ പാസ്പോർട്ട്, ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നുള്ള കത്ത്, മെഡിക്കൽ…

Read More

ചുമ്മാ ചാടിക്കേറി പോകാൻ പറ്റില്ല…; ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ എന്തെല്ലാം

മലയാളികൾ ഏറ്റവുമധികം സന്ദർശിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ് അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ ഊട്ടിയും കൊടൈക്കനാലും. രണ്ടും സുഖവാസകേന്ദ്രങ്ങൾ. എന്തൊക്കെ കാണാനുണ്ടെങ്കിലും സുഖശീതളമായ കാലാവസ്ഥയാണ് എല്ലാവരെയും ആകർഷിക്കുന്നത്. എന്നാലിനി ചാടിക്കയറി ഊട്ടിക്കും കൊടൈക്കനാലിനും പോകാൻ കഴിയില്ല. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്കുനിയന്ത്രിക്കാൻ ഊട്ടിയിലും കൊടൈക്കനാലിലും ഇ-പാസ് സംവിധാനം ഏർപ്പെടുത്തുകയാണ്. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണു നടപടി. മേയ് ഏഴ് മുതൽ ജൂൺ 30 വരെ ഇ-പാസ് മുഖേന മാത്രമായിരിക്കും സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തിൽ രാജ്യവ്യാപകമായി പരസ്യം നൽകണമെന്നും നീലഗിരി, ദിണ്ടിഗൽ ജില്ലാ കളക്ടർമാർക്കു കോടതി…

Read More

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിന് പെർമിറ്റ് നിർബന്ധമാണെന്ന് അധികൃതർ

ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് പ്രത്യേക ഔദ്യോഗിക പെർമിറ്റ് നിർബന്ധമാണെന്ന് സൗദി കൗൺസിൽ ഓഫ് സീനിയർ സ്‌കോളേഴ്‌സ് വ്യക്തമാക്കി. തീർത്ഥാടകരുടെ സൗകര്യം, സുരക്ഷ എന്നിവ മുൻനിർത്തി ഏർപ്പെടുത്തുന്ന ഇത്തരം ഹജ്ജ് പെർമിറ്റുകൾ ശരിയ നിയമപ്രകാരം നിർബന്ധമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. പെർമിറ്റ് ഇല്ലാതെ ഹജ്ജ് അനുഷ്ഠിക്കുന്നത് അനുവദനീയമല്ലെന്നും, പാപമാണെന്നും കൗൺസിൽ കൂട്ടിച്ചേർത്തു. ഏപ്രിൽ 27-ന് ആഭ്യന്തര മന്ത്രാലയം, ഹജ്ജ് മന്ത്രാലയം, മറ്റു വകുപ്പുകൾ എന്നിവർ നടത്തിയ സംയുക്ത പത്രസമ്മേളനത്തിന് ശേഷമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സുഗമമായ തീർത്ഥാടനം ഉറപ്പ്…

Read More

യു.എ.ഇയിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധം; 2025 ജനുവരി ഒന്നിന് നിലവിൽ വരും

 യു.എ.ഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു. 2025 ജനുവരി ഒന്ന് മുതലാണ് ഇൻഷൂറൻസ് നിർബന്ധമാവുക. ഇൻഷുറൻസ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവൻ സ്വകാര്യ മേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കാൻ തീരുമാനമായത്. ദുബൈ, അബൂദബി എമിറേറ്റുകളിൽ നിലവിൽ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെങ്കിലും അടുത്തവർഷം ജനുവരി ഒന്ന് മുതൽ എല്ലാ എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. വീട്ടുജോലിക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് എടുത്തിരിക്കണം. തൊഴിലുടമകളാണ് ഇൻഷൂറൻസ് പ്രീമിയം ഉൾപ്പെടെയുള്ള ചെലവുകൾ…

Read More

എറണാകുളം- അങ്കമാലി അതിരൂപതയിലെ മുഴുവൻ പളളികളിലും ഏകീകൃത കുർബാന നിർബന്ധമെന്ന് സിനഡ്

സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്ന് നിർദേശം. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ‌ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപയയോടടക്കം ആവശ്യപ്പെട്ടിരിക്കുന്നത്. റാഫേൽ തട്ടിപ്പ് മേജർ ആ‌ർച്ച് ബിഷപ്പായി ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്‍റേതാണ് തീരുമാനം.

Read More

സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ: സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറാണ് കോടതി സ്റ്റേ ചെയ്തത്. ഈ മാസം ഒന്ന് മുതൽ നിർബന്ധമാക്കിയ നിർദേശത്തിനാണ് സ്റ്റേ. സ്വകാര്യ ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേന്ദ്ര നിയമത്തിന് വിരുദ്ധമായാണ് സർക്കുലർ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സ്റ്റേ അനുവദിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് തീരുമാനമെന്ന് സർക്കാർ വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. സംസ്ഥാനത്തിന് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്നായിരുന്നു കോടതി വിലയിരുത്തൽ. സ്വകാര്യ…

Read More

എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധം

കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും  മുൻസീറ്റിലെ യാത്രക്കാരനും നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി മന്ത്രി ആന്റണി രാജു.   ഗതാഗത നിയമലംഘനങ്ങളെ കുറിച്ചുള്ള കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോടതിയിൽ നൽകിയതും നിയമസഭയിൽ പറഞ്ഞതും പോലീസിന്റെ പക്കൽ ഉള്ളതുമായ കണക്കുകൾ ഒന്നാണെന്നും മന്ത്രി വിശദമാക്കി. 

Read More

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ നിർബന്ധമല്ല;തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡ് നിർബന്ധമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്. പുതിയ വോട്ടർമാർക്കുള്ള അപേക്ഷയായ ആറ്, ആറ് ബി ഫോമുകളിൽ മാറ്റം വരുത്തും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് നിലവിൽ ആധാർ നമ്പർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വോട്ടർമാരുടെ രജിസ്‌ട്രേഷൻ ചട്ടം അനുസരിച്ച് ആധാർ നിർബന്ധമില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലത്തിലൂടെ വ്യക്തത വരുത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ…

Read More